നീറ്റ് പരീക്ഷയില്‍ കേരളത്തിന് അഭിമാന നേട്ടം; കോഴിക്കോട് സ്വദേശിനി ആര്യയ്ക്ക് 23-ാം റാങ്ക് 

ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യുജി 2023 പരീക്ഷയില്‍ കേരളത്തിന് അഭിമാന നേട്ടം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST

ന്യൂഡല്‍ഹി: ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യുജി 2023 പരീക്ഷയില്‍ കേരളത്തിന് അഭിമാന നേട്ടം. പരീക്ഷയില്‍ കോഴിക്കോട് സ്വദേശിനി ആര്‍ എസ് ആര്യ 23-ാം റാങ്ക് നേടി. 711 മാര്‍ക്ക് നേടിയ ആര്യയ്ക്കാണ് കേരളത്തില്‍ ഒന്നാം റാങ്ക്. പരീക്ഷയെഴുതിയ 20.38 ലക്ഷം വിദ്യാര്‍ഥികളില്‍ 11.45 ലക്ഷം വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. 

തമിഴ്നാട്ടില്‍ നിന്നുള്ള പ്രബഞ്ചനും ആന്ധ്രയില്‍ നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ് ഒന്നാം റാങ്ക് പങ്കിട്ടത്. ഇരുവര്‍ക്കും 99.99 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. ആദ്യ ഏഴുറാങ്കില്‍ നാലും തമിഴ്‌നാടാണ് സ്വന്തമാക്കിയത്.ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ് ഏറ്റവുമധികം യോഗ്യത നേടിയത്. മഹാരാഷ്ട്രയും രാജസ്ഥാനുമാണ് തൊട്ടുതാഴെ.ഉത്തര്‍പ്രദേശില്‍ നിന്നുള്ള 1.39 ലക്ഷം വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത്. 

ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് https://neet.nta.nic.in þല്‍ പരീക്ഷാഫലം അറിയാം. മേയ് ഏഴിനും ജൂണ്‍ ആറിനുമായിരുന്നു ഇത്തവണത്തെ നീറ്റ് പരീക്ഷ. രാജ്യത്തെ 499 നഗരങ്ങളില്‍ 4097 സെന്ററുകളിലായി 20.87 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മേയ് ഏഴിന് നടത്തിയ പരീക്ഷയില്‍ 97.7 ശതമാനം പേരും ഹാജരായി. വിദേശത്ത് 48 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഉണ്ടായിരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now