മെഡിക്കൽ ഓക്സിജൻ വിതരണം: നിരീക്ഷണത്തിന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ

മെഡിക്കൽ ഓക്സിജൻ വിതരണം: നിരീക്ഷണത്തിന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator

കൊച്ചി: എറണാകുളം ജില്ലയിലെ മെഡിക്കൽ ഓക്സിജൻ്റെ വിതരണവും ലഭ്യതയും ഉറപ്പുവരുത്തുന്നതിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. ഓക്സിജൻ വിതരണത്തിൽ ഉണ്ടായേക്കാവുന്ന പൂഴ്ത്തി വയ്പ്, നിയമപരമല്ലാത്ത വില്പന, അനധികൃതമായ വിലക്കയറ്റം എന്നിവ തടയുന്നതിനാണ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. 

ഓക്സിജൻ നിറക്കൽ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരുടെ പ്രവർത്തനം. 11 എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയാണ് ജില്ലയിൽ നിയമിച്ചിരിക്കുന്നത്. 

സതേൺ എയർ പ്രൊഡക്സ് നെട്ടൂർ- ദേവരാജൻ ടി.എൻ, കൊച്ചി എയർ പ്രൊഡക്ട്സ് അമ്പലമുകൾ -കെ.എസ്.പരീത്, പ്രക്സ്യർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏലൂർ സൗത്ത് - മഞ്ജുളാദേവി.എ, മേനാച്ചേരി ഇൻഡസ്ട്രീസ് ,സൗത്ത് കളമശ്ശേരി-മുസ്തഫ കമാൽ, മനോരമ ഓക്സിജൻ , കളമശ്ശേരി-മുസ്തഫ കമാൽ, പ്രൊഡയർ പ്രൊഡക്ട്സ് ഇന്ത്യാ അമ്പലമുകൾ -റേച്ചൽ കെ വർഗീസ്, എ.എസ്.യു.നാരായണ ഇൻഡസ്ട്രിയൽ ഗ്യാസസ്, എടയാർ - സത്യപാലൻ നായർ സി, പീനിയ ഇൻഡസ്ട്രിയൽ ഗ്യാസസ് ഇടയാർ - സത്യപാലൻ നായർ സി, ദി സതേൺ ഗ്യാസ് ലിമിറ്റഡ് ഉദ്യോഗമണ്ഡൽ - സോണി ബേബി ടി, വിഘ്നേശ്വര ഓക്സിജൻ പ്രൈവറ്റ് ലിമിറ്റഡ് അത്താണി-സുനിത ജേക്കബ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now