
'സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുന്നില്ല'; തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർഥി അച്ഛനെ വെട്ടിക്കൊന്നു
കൊലപാതകത്തിന് ശേഷം മകൻ പ്രജിന്‍ ജോസ് (28) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ മെഡിക്കൽ വിദ്യാർഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രജിന്‍ ജോസ് (28) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ചൈനയിൽ എംബിബിഎസ് പഠിക്കുകയായിരുന്നു പ്രജിൻ. കോവിഡ് കാലത്ത് വിദ്യാഭ്യാസം മുടങ്ങിയതിനെ തുടർന്ന് നാട്ടിലെത്തിയതെന്നാണ് വിവരം.
സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായാണ് സൂചന. പ്രജിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്


