
സംസ്ഥാനത്ത് മെമു സര്‍വീസുകള്‍ 15 മുതല്‍ ; റിസര്‍വേഷന്‍ വേണ്ട
മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനിന് പകരം മെമു സര്‍വീസ് നടത്തും
കൊച്ചി : സംസ്ഥാനത്ത് മെമു സര്‍വീസുകള്‍ അടുത്തമാസം മുതല്‍ പുനരാരംഭിക്കും. മെമു സ്പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് മാര്‍ച്ച് 15 മുതലാണ് പുനരാരംഭിക്കുക. ഇതില്‍ കേരളത്തിലെ 8 സര്‍വീസുകളും ഉള്‍പ്പെടും.
കേരളത്തില്‍ പുതിയതായി മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനിന് പകരം മെമു സര്‍വീസ് നടത്തും. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം- ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-കണ്ണൂര്‍ മേഖലകളിലാണ് അണ്റിസര്വ്ഡ് എക്സ്പ്രസ് സ്പെഷ്യലുകളായി മെമു സര്‍വീസ് നടത്തുക.
എക്സ്പ്രസ് ട്രെയിനിന്റെ നിരക്കായിരിക്കും. ഞായറാഴ്ചകളില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. അണ്റിസര്വ്ഡ് സ്പെഷല്‍ ട്രെയിനുകള്‍ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്.
അതേസമയം കോട്ടയം- എറണാകുളം, കോട്ടയം -കൊല്ലം, തിരുവനന്തപുരം-കൊല്ലം, പാലക്കാട് - എറണാകുളം റൂട്ടുകളിലെ മെമു സര്‍വീസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
കേരളത്തില്‍ പുനരാരംഭിക്കുന്ന മെമു സര്‍വീസുകള്‍:
കൊല്ലം - ആലപ്പുഴ 3.30-5.45 (15 മുതല്‍)
ആലപ്പുഴ - കൊല്ലം 17.20-19.25 (17 മുതല്‍)
ആലപ്പുഴ - എറണാകുളം 7.25-9.00 (15 മുതല്‍)
എറണാകുളം - ആലപ്പുഴ 15.40-17.15 (17 മുതല്‍)
എറണാകുളം - ഷൊര്‍ണൂര്‍ 17.35-20.50 (15 മുതല്‍)
ഷൊര്‍ണൂര്‍ - എറണാകുളം 3.30-6.50 (17 മുതല്‍)
ഷൊര്‍ണൂര്‍ - കണ്ണൂര്‍ 4.30-9.10 (16 മുതല്‍)
കണ്ണൂര്‍ - ഷൊര്‍ണൂര്‍ 17.20-22.55 (16 മുതല്‍)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
