
സുഹൃത്തിന്റെ വീട്ടില്‍ മധ്യവയസ്കന് മരിച്ച നിലയില്‍; ദേഹത്തും കഴുത്തിലും മുറിവുകള്‍; കൊലപാതകമെന്ന് സംശയം; അന്വേഷണം
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്.

തൃശൂര്‍: ചാലക്കുടിയില്‍ സുഹൃത്തിന്റെ വീട്ടില്‍ മധ്യവയസ്ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നപ്പിള്ളി മംഗലത്ത് വീട്ടില്‍ സുധാകരനെയാണ് ബുധന്‍ ഉച്ചതിരിഞ്ഞ് 3ഓടെ മരിച്ച നിലയില്‍ കണ്ടത്. ഇയാളുടെ കഴുത്തിലും ദേഹത്തും മുറിവുകളുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
കുന്നപ്പിള്ളി ആലക്കപ്പിള്ളിയില്‍ പാണേലി വീട്ടില്‍ രാജപ്പന്റെ വീട്ടില്‍ രാവിലെ മുതല്‍ രാജപ്പനൊപ്പം സുഹൃത്തുക്കളായ മരിച്ച സുധാകരനും, കൈവീട്ടില് ശാഭനനും മദ്യപിച്ചിരുന്നതായി പറയുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്.
ഉച്ചയ്ക്ക് മൂന്നോടെ രാജപ്പന്റെ മകനാണ് സുധാകരന് മരിച്ച് കിടക്കുന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് വിവരമറിക്കുകയായിരുന്നു. കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Middle-aged man found dead at a friend's house in Chalakudy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



