മധ്യവയസ്കൻ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ; മൃത​ദേഹത്തിന് ദിവസങ്ങളുടെ പഴക്കം

മധ്യവയസ്കൻ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ; മൃത​ദേഹത്തിന് ദിവസങ്ങളുടെ പഴക്കം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

തൊടുപുഴ: ഇടുക്കിയിൽ മധ്യവയസ്‌കനെ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടിമറ്റം നെല്ലിക്കുന്നേൽ ബൈജു കുഞ്ഞപ്പനെ (50) ആണ് മരിച്ചത്. 

ഏതാനും ദിവസം മുമ്പ് കുടുംബ വഴക്കിനെ തുടർന്ന്  ഭാര്യയും മക്കളും വീടു വിട്ട് പോയിരുന്നു. തുടർന്ന് തനിച്ചാണ് ബൈജു ഇവിടെ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി ഇയാളെ പുറത്ത്  കാണാനില്ലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. 

ജീർണിച്ച മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now