
News Now
ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

തൊടുപുഴ: ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തിൽ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. വെടിവച്ചത് തോട്ടം സൂപ്രണ്ടാണെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഏലം മോഷ്ടിക്കാനെത്തിയ ആളാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവച്ചതെന്ന് തോട്ടം സൂപ്രണ്ടിന്റെ സഹായി പറയുന്നു. സംഭവത്തിൽ തോട്ടം സൂപ്രണ്ട് പൊലീസ് കസ്റ്റഡിയിലാണ്.
കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളാണ് ഉളളത്. രണ്ടാമത്തെയാൾ തോട്ടത്തിന്റെ ഉടമയാണ്. ഇയാൾ ഒളിവിലാണ്.
മോഷണ ശ്രമം ചെറുക്കുന്നതിനിടയിൽ അബദ്ധത്തിൽ സംഭവിച്ചുപോയ കൊലപാതകമെന്നാണ് പിടിയിലായവർ മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ നായാട്ടിനിടെ വാക്കുതർക്കത്തിനിടയിലുണ്ടായ കൊലപാതകമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



