കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങവെയായിരുന്നു അപകടം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST

News Now

കണ്ണൂർ; പാലുമായി വന്ന ലോറി ചാല മാർക്കറ്റിലേക്ക് ഇടിച്ചു കയറി പത്തോളം കടകൾ തകർത്തു. ഇന്ന് പുലർച്ചെ 1.30നാണ് സംഭവമുണ്ടായത്. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങവെയായിരുന്നു അപകടം. പുലര്‍ച്ചെ ആയതിനാല്‍ ആരും പരിസരത്ത് ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവായി.

പാൽ വിതരണം കഴിഞ്ഞ് മടങ്ങിയ വണ്ടി കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലെ ചാല മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫാന്‍സികട, ബേക്കറി ഉള്‍പ്പെടെയാണ് തകര്‍ത്തത്. നാല് വൈദ്യുതത്തൂണും ഇടിച്ചിട്ടു. വൈദ്യുതി പോസ്റ്റ് തകര്‍ന്ന ഉടന്‍ പരിസരവാസികള്‍ ലൈന്‍മാനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ഓഫാക്കി. 

വന്‍ ശബ്ദം കേട്ട് ഉണർന്ന സമീപവാസികളാണ് അപകടം നടന്നത് അറിയുന്നത്. വൈദ്യുതി പോസ്റ്റ് തകര്‍ന്നതു ശ്രദ്ധയിൽപ്പെട്ട ഉടനെ ഇവർ ലൈന്‍മാനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ഓഫാക്കി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഐമാക്സ് ഫാന്‍സി ഉടമ ഷംസീര്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates