കഴിച്ചുകൊണ്ടിരുന്ന മസാലദോശയില്‍ തേരട്ട; പറവൂരില്‍ ഹോട്ടല്‍ പൂട്ടിച്ചു

വസന്തവിഹാര്‍ എന്ന ഹോട്ടില്‍ നിന്ന് ഭക്ഷണം ഴിക്കുന്നതിനിടെയാണ് തേരട്ടയെ കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST
Edited by :migrator


കൊച്ചി: പറവൂരിലെ വെജിറ്റേറിയന്‍ ഹോട്ടലിലെ മസാലദോശയില്‍ നിന്നും തേരട്ടയെ കണ്ടെത്തി. വസന്തവിഹാര്‍ എന്ന ഹോട്ടില്‍ നിന്ന് ഭക്ഷണം ഴിക്കുന്നതിനിടെയാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു.

രാവിലെ പത്തുമണിയോടെ മാഞ്ഞാലി സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്. ദോശയിലെ മസാലയിലാണ്  തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി. അതിന് പിന്നാലെ പറവൂര്‍ നഗരസഭാ വിഭാഗം പരിശോധന നടത്തി. 

വൃത്തിഹീനമായ നിലയിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ദോശമാവ്  ഉള്‍പ്പടെ  സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണ്. തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു. കഴിഞ്ഞ ദിവസം പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് വ്യാപകമായി ഭക്ഷ്യവിഷബാധയേറ്റിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now