മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി

ഇന്നലെ വൈകിട്ടാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശശീന്ദ്രനെ പത്തനംതിട്ട  ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

വനംമന്ത്രി എകെ ശശീന്ദ്രൻ/ ഫയൽ
Last Updated :22 January 2024, 7:50 pm IST

തിരുവനന്തപുരം: ആശുപത്രിയിൽ കഴിയുന്ന എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശശീന്ദ്രനെ പത്തനംതിട്ട  ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. 

നവകേരള സദസ്സിന്റെ ഭാ​ഗമായി പത്തനംതിട്ടയിലായിരുന്നു എകെ ശശീന്ദ്രൻ. അതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ബിപിയിലും ഇസിജിയിലും വ്യത്യാസം കണ്ടതോടെയാണ് പത്തനംതിട്ട  ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now