
'പവര്‍ക്കട്ട് അര മണിക്കൂറല്ലേ ഉള്ളു, അത് കഴിഞ്ഞ് സര്‍ജറി നടത്താമല്ലോ'; മൊബൈല്‍ വെട്ടത്തില്‍ മുറിവ് കെട്ടിയതില്‍ ആരോഗ്യമന്ത്രി
ഡിഎച്ച്എസിനോട് ഇക്കാര്യം അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി

തിരുവനന്തപുരം: പാലോട് സിഎച്ച്സിയില് മുറിവേറ്റ് വന്ന രോഗിയെ ചികിത്സിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്. രോഗിയുടെ മുറിവ് വെച്ചുകെട്ടിയത് മൊബൈല്‍ ഫോണിലെ വെളിച്ചത്തിലാണെന്ന പരാതി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പവര്‍കട്ടുണ്ടെങ്കില്‍ സര്‍ജറി നടത്തരുത്. അതിന് ശേഷം നടത്തണം. ആശുപത്രിയില്‍ ജനറേറ്റര്‍ വര്‍ക്ക് ചെയ്യുന്നില്ല എന്നത് നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഡിഎച്ച്എസിനോട് ഇക്കാര്യം അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
'ഇന്നത്തെ സാഹചര്യത്തില്‍ പവര്‍ക്കട്ട് വേണ്ടി വന്നു. അത് വൈദ്യുതി മന്ത്രി തന്നെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കൊണ്ട് ആശുപത്രിയിലെ കാര്യങ്ങള്‍ മുടങ്ങാന്‍ പാടില്ല. പവര്‍ക്കട്ട് ഉണ്ടെങ്കില്‍ സര്‍ജറി നടത്തരുത്. പവര്‍ക്കട്ട് അര മണിക്കൂറല്ലേ ഉള്ളു, അത് കഴിഞ്ഞ് സര്‍ജറി നടത്താമല്ലോ. അല്ലെങ്കില്‍ ആശുപത്രിയില്‍ ജനറേറ്റര്‍ വാങ്ങി വെക്കണം. ഇത് രണ്ടും ചെയ്യാതെ അലംഭാവം കാണിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും' -മന്ത്രി പറഞ്ഞു.
ആശുപത്രിയില്‍ വൈദ്യുതിയില്ലാതിരുന്നതിനാലാണ് മൊബൈല്‍ വെളിച്ചത്തില്‍ ചികിത്സ നടത്തിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ വിതുര സ്വദേശി മുറിവ് വെച്ചുകെട്ടാനാണ് സിഎച്ച്സിയില് എത്തിയത്. എന്നാല്‍ ആശുപത്രിയില്‍ കറണ്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് രോഗിക്കൊപ്പം വന്നയാളെക്കൊണ്ട് മൊബൈല്‍ ഫോണ്‍ വെളിച്ചം തെളിച്ച് മുറിവ് വെച്ചുകെട്ടുകയായിരുന്നു. ആശുപത്രിയിലെ ജനറേറ്റര്‍ കുറച്ചുദിവസമായി പ്രവര്‍ത്തനരഹിതമാണെന്നാണ് വിവരം.
WHAT TO READ NEXT
ചോദ്യപേപ്പര്‍ മാറിയ സംഭവം; പിഎസ്സി ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Minister K Muraleedharan on mobile-light wound dressing: "Could've waited for power cut to end"
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മൃഗശാല മാറ്റത്തിന് പിന്നിൽ കച്ചവട താത്പര്യമെന്ന ആരോപണം തള്ളി മുരളീധരൻ; തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയില്ല

'മടുത്തു തുടങ്ങി ഈ നശിച്ച തൊഴില്‍, രണ്ടെണ്ണത്തിനെ തട്ടിയിട്ടേ വരൂ എന്ന് പറഞ്ഞിട്ടല്ല വീട്ടില്‍ നിന്ന് ഇറങ്ങുന്നത്'; ഡോക്ടറുടെ കുറിപ്പ്


