
ആഡംബര യാത്രയ്ക്ക് പൂട്ട്; വിവാദമായതോടെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച് കെഎം ഷാജി
ആഡംബര കാറിലെ മന്ത്രിയുടെ സഞ്ചാരം വന്‍ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

കണ്ണൂര്‍: ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവര്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ കാര്‍ തിരിച്ചേല്‍പ്പിച്ച് മന്ത്രി കെഎം ഷാജി. കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനല്‍കിയത്. ആഡംബര കാറിലെ മന്ത്രിയുടെ സഞ്ചാരം വന്‍ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് കാര്‍ ഉടമയുടെ വീട്ടില്‍ തിരിച്ചെത്തിച്ചത്.
സര്‍ക്കാര്‍ അനുവദിച്ച വാഹനം സര്‍വീസിന് നല്‍കിയപ്പോഴാണ് സ്വകാര്യവാഹനം ഉപയോഗിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം. സര്‍ക്കാര്‍ വാഹനം സര്‍വീസ് കഴിഞ്ഞതോടെ സ്വകാര്യവാഹനം ഒഴിവാക്കി. സ്വകാര്യവാഹനം ഉപയോഗിച്ചപ്പോള്‍ ഇന്ധനചാര്‍ജ് സര്‍ക്കാരില്‍ നിന്ന് വാങ്ങിയിട്ടില്ലെന്നും കെ.എം ഷാജിയുടെ ഓഫീസ് അറിയിച്ചു. സത്യപ്രതിജ്ഞാ ലംഘനം ആരോപിച്ചിരുന്നു.
മന്ത്രിക്ക് നല്‍കിയ ഔദ്യോഗിക കാര്‍ ഒഴിവാക്കിയാണ് മന്ത്രി ആഡംബരക്കാറില്‍ സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അവര്‍ ആരോപിച്ചിരുന്നു. ഗള്‍ഫില്‍ ബിസിനസ് നടത്തുന്നയാളാണ് കാറിന്റെ ഉടമയായ യാക്കൂബ്. ഷാജിയുമായി നേരത്തെ തന്നെ സൗഹൃദം ഉണ്ടെന്നും തന്റെ അടുത്ത സുഹൃത്താണെന്ന് യാക്കൂബ് പറഞ്ഞു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Minister KM Shaji returns Range Rover after row over using private vehicle instead of official car
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'സൗഹൃദങ്ങള്‍ക്ക് വേണ്ടി അവിഹിതമായി ചെയ്യുന്നത് കണ്ടാല്‍ ഒരു ദയയും കാണിക്കരുത്, പൊളിച്ചടുക്കണം'

'മാനം കെടുത്തരുത്'; സനല്‍കുമാറിനെതിരെ പരാതിയുമായി മഞ്ജു; ആഡംബരക്കാര്‍ തിരിച്ചേല്‍പ്പിച്ച് കെഎം ഷാജി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
