
ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടി; വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി
നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതായി മന്ത്രി
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടി. ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായെന്നും നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് കെഎസ്ഇബിക്ക് നല്കിയാല് ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരുമായും ഉപഭോക്താക്കളുമായി ചര്‍ച്ച ചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാവാത്ത രീതിയിലായിരിക്കും നിരക്ക് വര്‍ധനയെന്നും മന്ത്രി പറഞ്ഞു. സമ്മര്‍ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്. വേനല്‍കാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മര്‍ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിരക്ക് വര്‍ധനവിന് പുറമെ വേനല്‍ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


'ഗ്യാനേഷ് കുമാറിന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ പദവിയുടെ നിയമപരിരക്ഷ ലഭിക്കില്ല; മലേഷ്യൻ എഞ്ചിനിയറുടെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷിന്റെ പേരുണ്ട്': രമേശ് ചെന്നിത്തല

30 രൂപയ്ക്ക് വാങ്ങുന്നതിന്റെ ബാധ്യത ജനങ്ങളില്‍ എത്തില്ല എന്ന് പറയാന്‍ പറ്റില്ല; വൈദ്യുതി നിരക്ക് കൂട്ടുമെന്ന് സൂചന നല്കി സണ്ണി ജോസഫ്
