
'റാണി... അഹങ്കരിക്കണ്ട അഡ്ജസ്റ്റ് ചെയ്താണ് സെർവ്; അല്ലേൽ ഇതൊന്നും അല്ല..!'- ഭാര്യയ്ക്കൊപ്പം വോളിബോൾ കളിച്ച് മന്ത്രി (വീഡിയോ)
ജല വിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഭാര്യയ്ക്കും ഇളയ മകനുമൊപ്പം വോളിബോൾ കളിച്ചത്
തിരുവനന്തപുരം: പൊതു പരിപാടികളും വകുപ്പുമായി ബന്ധപ്പെട്ട തിരക്കുകളും അവസാനിപ്പിച്ച് രാത്രി വീട്ടിലെത്തിയതിന് പിന്നാലെ വോളിബോൾ കളിക്കാനിറങ്ങി മന്ത്രി. ജല വിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഭാര്യയ്ക്കും ഇളയ മകനുമൊപ്പം വോളിബോൾ കളിച്ചത്.
ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ മന്ത്രി ഒരു കുറിപ്പോടെ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുറിപ്പ്
രാത്രി വൈകിയാണ് വീട്ടിൽ എത്തിയത്. അപ്പോഴും എന്നെയും കാത്ത് ഭാര്യ റാണിയും ഇളയ മകൻ അപ്പുവും ' പ്രശാന്തി 'ൽ ഉണർന്ന് ഇരിപ്പുണ്ടായിരുന്നു. അത്താഴം കഴിഞ്ഞപ്പോ മോൻ ആണ് വോളീബോൾ എടുത്തുകൊണ്ട് വന്നത്. പിന്നെ വീട്ടുമുറ്റത്ത് അല്പം നേരം വോളീബോൾ പ്രാക്ടീസ്.
സ്കൂൾ - കോളജ് കാലഘട്ടത്തിൽ വോളീബോൾ താരം ആയിരുന്ന റാണി ഒട്ടും മോശം ആക്കിയില്ല. എന്നിലെ പഴയ വോളീബോളുകാരൻ പലപ്പോഴും പകച്ചു പോയി.
റാണി... അഹങ്കരിക്കേണ്ട... നിനക്ക് വേണ്ടി ഞാൻ അഡ്ജസ്റ്റ് ചെയ്താണ് serve ചെയ്തത്.. കേട്ടൊ... അല്ലേൽ ഇതൊന്നും അല്ല..!!!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ



