
ഇതാണ് വാവ സുരേഷിന്റെ കുടില്‍, ഓല മേഞ്ഞ വീട്ടില്‍ സന്ദര്‍ശകനായി മന്ത്രി
യുദ്ധകാലാടിസ്ഥനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: വാവ സുരേഷിന്റെ വീട്ടില്‍ മന്ത്രി വിഎന്‍ വാസവന് സന്ദര്‍ശനം നടത്തി. മുന്‍ മന്ത്രിയുടെ സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.
ഓലമേഞ്ഞ പഴയൊരു വീടാണ് സുരേഷിന്റേത്. ഇതു മാറ്റി പുതിയത് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. വാവയുടെ മാതാപിതാക്കളുമായും സഹോദരങ്ങളുമായും സംസാരിച്ചു. അവരും സമ്മതം അറിയിച്ചു. യുദ്ധകാലാടിസ്ഥനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.


വീട്ടിലേയ്ക്ക് പോകുന്നതിന് മുമ്പ് മന്ത്രി മെഡിക്കല്‍ കോളജിന് സമീപം ചികിത്സയ്ക്കായി താമസിക്കുന്ന സുരേഷിനെയും സന്ദര്‍ശിച്ചിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിച്ച് വിശ്രമിക്കുകയാണ് അദ്ദേഹം. കുറച്ച് ദിവസം വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ പരിശോധനയോ ചികിത്സയോ ആവശ്യമെങ്കില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വാവാ സുരേഷിനു പുതിയൊരു വീടു വച്ചു നല്‍കുമെന്ന് ഇന്നലെ മന്ത്രി അറിയിച്ചിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നിര്‍മാണം.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന



