ആഭ്യന്തരവും വിജിലന്‍സും ചെന്നിത്തലയ്ക്ക്; ലീഗിന് അഞ്ച് മന്ത്രിമാര്‍; മന്ത്രിമാരുടെ പ്രഖ്യാപനം നാളെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഭീകരര്‍ക്ക് അഭയം നല്‍കുന്നതും ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതും പാകിസ്ഥാന്‍ തുടരുകയാണെങ്കില്‍, ഭൂമിശാസ്ത്രത്തിന്റെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് അവര്‍ തന്നെ തീരുമാനിക്കേണ്ടിവരുമെന്ന് ജനറല്‍ ഉപേന്ദ്ര ദ്വിവേദി

Today top five news
Today top five news
Edited by :Sujith
Last Updated :16 മേയ് 2026, 8:19 pm IST

1ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

കോണ്‍ഗ്രസ് മന്ത്രിമാര്‍ ഇവര്‍

കോണ്‍ഗ്രസ് മന്ത്രിമാര്‍ ഇവര്‍

തിങ്കളാഴ്ച വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കെ കോണ്‍ഗ്രസിലെ മന്ത്രിമാര്‍ ആരൊക്കെയെന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായി. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്നാണ് വിവരം. കോണ്‍ഗ്രസ് മന്ത്രിമാരായി സണ്ണി ജോസഫ്, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, എം ലിജു. ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ എന്നിവരാണ് മന്ത്രി പട്ടികയില്‍ ഇടംപിടിച്ചവര്‍. മറ്റുള്ളവരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പതിനൊന്ന് മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകും. ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.

2മതേതരത്വം നിലനിര്‍ത്തുന്നതില്‍ ലീഗിന് സുപ്രധാന പങ്കുണ്ട്; 'സഹോദര പാര്‍ട്ടി'യെന്ന് വി ഡി സതീശന്‍

Sadiq Ali Shihab Thangal, V D Satheesan

Sadiq Ali Shihab Thangal, V D Satheesan

File

3'അധികം കളിച്ചാല്‍ ഭൂമിയില്‍ ഉണ്ടാകില്ല, ചരിത്രമാകും'; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി

General Upendra Dwivedi

General Upendra Dwivedi

പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഭീകരര്‍ക്ക് അഭയം നല്‍കുന്നതും ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതും പാകിസ്ഥാന്‍ തുടരുകയാണെങ്കില്‍, ഭൂമിശാസ്ത്രത്തിന്റെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് അവര്‍ തന്നെ തീരുമാനിക്കേണ്ടിവരുമെന്ന് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഡല്‍ഹിയിലെ മനേക്ഷാ സെന്ററില്‍ നടന്ന പരിപാടിയില്‍, 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സൈനിക നീക്കത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വീണ്ടും ഉണ്ടായാല്‍ ഇന്ത്യന്‍ സൈന്യം എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

4വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന്, പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തോളം പേരെ; പ്രവേശനം പാസ് മൂലം, ഒരുക്കങ്ങള്‍ തകൃതി

വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്

വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്

5തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനം പൂർത്തിയായി; ആഭ്യന്തരവും പോലീസും മുഖ്യമന്ത്രി വിജയ്ക്ക്, സെങ്കോട്ടയ്യൻ ധനമന്ത്രി

Chief Minister Vijay

Chief Minister Vijay

PTI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now