മദ്യംനല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വര്‍ഷം തടവ്; രണ്ടു ലക്ഷം രൂപ പിഴ

തൃശ്ശൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്

അരുൺ, ഷർമിള/ ടിവി ദൃശ്യം
Last Updated :20 January 2024, 9:26 am IST
Edited by :migrator

തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനും ഒത്താശ ചെയ്ത ഭാര്യാമാതാവിനും 27 വര്‍ഷം തടവുശിക്ഷ. മുളയം കൂട്ടാല കൊച്ചുപറമ്പില്‍ അരുണ്‍ (32), മാന്ദാമംഗലം മൂഴിമലയില്‍ ഷര്‍മിള (48) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 

തൃശ്ശൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾക്ക് രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ശശിധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now