വൈദ്യുത കമ്പിയിൽ പിടിച്ച നിലയിൽ മൃതദേഹം: കാണാതായ 70കാരൻ ഷോക്കേറ്റ് മരിച്ച നിലയിൽ

അനധികൃത വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്

death
പ്രതീകാത്മക ചിത്രം
Last Updated :9 September 2024, 9:21 am IST
Edited by :Manju

പാലക്കാട്: വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരിയിൽ നിന്ന് കാണാതായ കണക്കൻ തുരുത്തി പല്ലാറോഡ് നാരായണ(70) നെയാണ് അനധികൃത വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ വൈകുന്നേരം മുതൽ നാരായണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് രാവിലെയോടെയാണ് പല്ലാറോഡിൽ മൃതദേഹം കണ്ടെത്തുന്നത്. തോട്ടിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിലായിരുന്നു മൃ‍തദേഹം.

പാലക്കാട് ജില്ലയിൽ നേരത്തെയും വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ തടയുന്നതിനായാണ് ഇത്തരത്തിൽ വൈദ്യുതി കമ്പികള്‍ സ്ഥാപിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now