കോൺഫറൻസിന് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തി

Junior Health Inspector Sandra Found Dead
Junior Health Inspector Sandra Found Dead
Last Updated :6 October 2026, 5:27 pm IST

News Now

തൃശൂർ: ചാവക്കാട് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനി സാന്ദ്ര സന്തോഷ് (29) ആണ് മരിച്ചത്. പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററിനോട് ചേർന്നുള്ള റിസപ്ഷൻ റൂമിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെ കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു. എന്നാൽ യോഗത്തിലേക്ക് സാന്ദ്ര എത്താതിരുന്നതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ഇവരെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് സംശയം തോന്നിയ അധികൃതർ ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള അങ്കണവാടി അധ്യാപികയോട് നേരിട്ടുചെന്ന് അന്വേഷിക്കാൻ ചുമതലപ്പെടുത്തി. തുടർന്ന് അധ്യാപിക പുന്നയൂരിലെ ഉപകേന്ദ്രത്തിലെത്തി പരിശോധിച്ചപ്പോഴാണ് റിസപ്ഷൻ മുറിക്കുള്ളിൽ സാന്ദ്രയെ മരിച്ച നിലയിൽ കണ്ടത്.

Summary

A 29-year-old Junior Health Inspector was found dead inside the premises of the Punnayoor Family Health Centre near Chavakkad in Thrissur on Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates