
പണമിടപാടുകൾ സ്റ്റാഫ് വഴി, എടിഎം കാർഡ് അടക്കം മോൻസനെ ഏൽപ്പിച്ചു; തട്ടിപ്പിന് മറയാക്കിയത് ജീവനക്കാരെ
സ്വന്തം അക്കൗണ്ട് ഫ്രീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്റ്റാഫ് അംഗങ്ങളുടെ അക്കൗണ്ടിലേക്കാണ് ഇയാൾ പണം അയക്കാൻ നിർദേശം നൽകിയിരുന്നത്

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കൽ പണമിടപാടുകൾക്ക് നടത്തിയിരുന്നത് ജീവനക്കാരെ മറയാക്കി. സ്വന്തം അക്കൗണ്ട് ഫ്രീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്റ്റാഫ് അംഗങ്ങളുടെ അക്കൗണ്ടിലേക്കാണ് ഇയാൾ പണം അയക്കാൻ നിർദേശം നൽകിയിരുന്നത്. ജീവനക്കാരുടെ പാസ്ബുക്ക് എടിഎം അടക്കമുള്ളവ മോൻസന്റെ കൈവശമായിരുന്നു.
മോൻസന്റെ ജീവനക്കാരായ ജോഷി, അജിത്, ജെയ്സൺ, ജൈസൽ എന്നിവരുടെ അക്കൗണ്ടിലാണ് പണം വാങ്ങിയത്. വയനാട്ടിൽ 500 ഏക്കർ പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവനില്‍ നിന്ന് മോന്‍സന്‍ ഒരു കോടി 72 ലക്ഷം രൂപയാണ് തട്ടിയത്. സ്വന്തം അക്കൗണ്ട് ഫ്രീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് അക്കൗണ്ടുകളില്‍ മോന്‍സന്‍ പണം വാങ്ങിയെന്ന് പരാതിക്കാരൻ രാജീവ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ



