എറണാകുളത്ത് വീണ്ടും അയ്യായിരത്തിന് മുകളിൽ പ്രതിദിന കോവിഡ് കേസുകൾ; കോഴിക്കോടും മലപ്പുറത്തും നാലായിരത്തിന് മുകളിൽ; ജില്ല തിരിച്ചുള്ള കണക്ക്

ഫയൽ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

തിരുവനന്തപുരം: എറണാകുളം ജില്ലയിൽ വീണ്ടും അയ്യായിരം കടന്ന് പ്രതിദിന കോവിഡ് കേസുകൾ. ജില്ലയിൽ ഇന്ന് 5030 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാലായിരത്തിന് മുകളിലാണ് കേസുകൾ. സംസ്ഥാനത്ത് ആകെ ഇന്ന് 37,190 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. രണ്ട‌് ജില്ലക

എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂർ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂർ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസർക്കോ‌ട് 673 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. ഇതുവരെ ആകെ 1,62,97,517 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5507 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 201 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,143 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2728 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4988, കോഴിക്കോട് 4644, മലപ്പുറം 4161, തൃശൂർ 3522, തിരുവനന്തപുരം 2956, പാലക്കാട് 1334, ആലപ്പുഴ 2712, കൊല്ലം 2415, കോട്ടയം 2036, കണ്ണൂർ 1808, പത്തനംതിട്ട 1040, വയനാട് 937, ഇടുക്കി 941, കാസർക്കോട് 649 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates