വയോധികന്റെ മൂത്രാശയത്തില്‍ നിന്നും പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍; വീഡിയോ

സര്‍ക്കാര്‍ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ പൂര്‍ണ്ണമായും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.

മൂത്രാശയത്തില്‍ നിന്നും പുറത്തെടുത്ത കല്ലുകളും ശസ്ത്രക്രിയ നടത്തിയ ഡോക്ടറും സംഘവും
Last Updated :20 January 2024, 8:58 am IST

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വയോധികന്റെ മൂത്രാശയത്തില്‍ നിന്നും പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍.ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ മൂത്രസംബദ്ധമായ അസുഖത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ച വള്ളിവട്ടം സ്വദേശി 79 വയസ്സുക്കാരന്റെ മൂത്രാശയത്തില്‍ നിന്നാണ് ശസ്ത്രക്രിയയിലൂടെ ആയിരത്തിലേറെ കല്ലുകള്‍ പുറത്തെടുത്തത്. പ്രശസ്ത യൂറോളജിസ്റ്റ് ഡോ.ജിത്തുനാഥ് നടത്തിയ വേദന രഹിതമായ എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെയാണ് ഇത്രയും അധികം കല്ലുകള്‍ പുറത്തെടുത്തത്.

അതിനൂതന രീതിയിലുള്ള ശസ്ത്രക്രിയ നടത്തിയ രോഗി സുഖം പ്രപിച്ച് വരുന്നു.മൂത്രാശയത്തിലുള്ള ഗ്രന്ഥിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനിലാണ് ആണ് ഇത്രയും അധികം കല്ലുകള്‍ രൂപപെടാന്‍ കാരണമെന്നും സാധാരണ ഒന്നോ രണ്ടോ കല്ലുകള്‍ മാത്രമാണ് ഇത്തരം രോഗാവസ്ഥയില്‍ കാണാറുള്ളതെന്നും ഇത്രയും അധികം കല്ലൂകള്‍ പുറത്തെടുക്കുന്നത് ആദ്യമായിട്ടാണെന്നും ഡോക്ടര്‍ ജിത്തു പറഞ്ഞു.അനസ്‌ത്യേഷ്യസ്റ്റ് ഡോ.അജ്ജു കെ ബാബുവും ടീമില്‍ ഉണ്ടായിരുന്നു.സര്‍ക്കാര്‍ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ പൂര്‍ണ്ണമായും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now