ആറു വയസുകാരന്റെ ശരീരത്തിൽ അമ്മ സ്പൂൺ ചൂടാക്കിവച്ചു; ക്രൂരത ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ്
വായിച്ചത് ശരിയായില്ലെന്നും ക്ലാസ് ശ്രദ്ധിച്ചില്ലെന്നും ആരോപിച്ച് കുട്ടിയുടെ മുട്ടിനുതാഴെ അമ്മ സ്പൂണ്‍ ചൂടാക്കി വെക്കുകയായിരുന്നു

കോഴിക്കോട്; ഓൺലൈൻ ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ് ആറു വയസുകാരന്റെ ശരീരത്തിൽ പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത. കുന്ദമംഗലം പിലാശ്ശേരിയിലാണ് സംഭവമുണ്ടായത്. വായിച്ചത് ശരിയായില്ലെന്നും ക്ലാസ് ശ്രദ്ധിച്ചില്ലെന്നും ആരോപിച്ച് കുട്ടിയുടെ മുട്ടിനുതാഴെ അമ്മ സ്പൂണ്‍ ചൂടാക്കി വെക്കുകയായിരുന്നു.
പൊള്ളലേറ്റ കുട്ടിയെ കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. കുട്ടിയുടെ പിൻഭാഗത്ത് മുറിവുും മുഖത്തു അടിയേറ്റ പാടുമുണ്ട്. കുട്ടിയുടെ അമ്മാവനാണ് കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കിയത്. അച്ഛൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് അമ്മയുടെ സംരക്ഷണയിലായിരുന്നു ആറു വയസുകാരൻ. കുട്ടിയെ ഇവര്‍ ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികളും പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടി നിലവില്‍ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വയോധികർക്ക് സാന്ത്വനമായി ജനമൈത്രി പൊലീസിന്റെ 'പ്രശാന്തി': മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സ്നേഹയാത്രയൊരുക്കി
തണുപ്പ് മാഞ്ഞു; വയനാട്ടിൽ ചൂടേറുന്നു; ആശങ്കയിൽ കൃഷിയും വനമേഖലയും

ഒരു വാളിന്റെ രണ്ടറ്റം പിടിച്ചവർക്ക് സ്നേഹാദരം; പരമ്പരാഗത ഈർച്ചത്തൊഴിലാളികളെ ആദരിച്ച് തിരുന്നാവായ
സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ


