
മകനൊപ്പം ബൈക്കിൽ പോകുന്നതിനിടെ പിൻസീറ്റിലിരുന്ന് കുടനിവർത്തി; അമ്മ റോഡിൽ വീണു മരിച്ചു
മകനൊപ്പം ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ മഴപെയ്തപ്പോൾ കുട നിവർത്തിയതാണ്
കൊല്ലം: മകനൊപ്പം ബൈക്കിൽ പോകുന്നതിനിടെ പിൻസീറ്റിലിരുന്ന് കുടനിവർത്തിയ അമ്മ റോഡിൽ വീണു മരിച്ചു. പുത്തൂർ-ചീരങ്കാവ് റോഡിൽ ഇന്നലെ രാവിലെയാണ് അപകടം. കൊട്ടാരക്കര ചെറുപൊയ്ക സ്വദേശി ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്.
പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ് ഗീതാകുമാരിയമ്മ. മകൻ വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ മഴപെയ്തപ്പോൾ കുട നിവർത്തിയതാണ്. ഈ സമയം എതിർദിശയിൽ വാൻ കടന്നുപോയി. കാറ്റിൽപ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡിൽ വീഴുകയുമായിരുന്നു.
തലയിടിച്ചുവീണ അമ്മയെ ആ വഴി വന്ന ഒരു കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



