ഒൻപത് വർഷത്തെ പ്രണയം തകർന്നു: മകളെ കൊന്ന് അമ്മ ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ

പ്രണയബന്ധം അവസാനിപ്പിച്ച് യുവാവ് വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് ജീവനൊടുക്കാൻ കാരണമായത്

റുബീന, ഹനാന മറിയം
Last Updated :20 January 2024, 9:27 am IST

കാസർകോട്: അമ്മയും മകളും കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. പ്രണയബന്ധം അവസാനിപ്പിച്ച് യുവാവ് വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് ജീവനൊടുക്കാൻ കാരണമായത്. പ്രവാസിയായ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. 

കാസർകോട് കളനാട് അരമങ്ങാനത്താണ് സംഭവമുണ്ടായത്. സെപ്റ്റംബർ 15 നാണ് കളനാട് അരമങ്ങാനം സ്വദേശി റുബീന, അഞ്ചര വയസുള്ള മകൾ ഹനാന മറിയം എന്നിവരെ തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ബാര സ്വദേശി സഫ്‌വാൻ(29) അറസ്റ്റിലാവുകയായിരുന്നു. 

അധ്യാപികയായ റുബീന സോഷ്യൽ മീഡിയയിലൂടെയാണ് സഫ്‌വാനെ പരിചയപ്പെടുന്നത്. ഒൻപത് വർഷമായി സഫ് വാനുമായി ഇഷ്ടത്തിലായിരുന്നു. യുവാവ് മറ്റൊരു വിവാഹം കഴിക്കാന് തീരുമാനിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു. മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ പ്രവാസിയായ ഭർത്താവ് നൽകിയ പരാതിയുടേയും ബന്ധുക്കളുടെ മൊഴികളുടേയും അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.

ആത്മഹത്യ പ്രേരണ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് പേരുടേയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചതില്‍ പരസ്പരമുള്ള ചാറ്റുകൾ നശിപ്പിച്ചതായി കണ്ടെത്തി. ഇതോടെയാണ് യുവാവിനെതിരെ തെളിവ് നശിപ്പിച്ചതിനും കേസെടുത്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now