
ഇടതുവശത്ത് കൂടെ എപ്പോഴൊക്കെ മറികടക്കാം?; മാർഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്- വീഡിയോ
ഓരോ ദിവസം കഴിയുന്തോറും അപകടങ്ങള്‍ വര്‍ധിച്ചുവരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍

തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും അപകടങ്ങള്‍ വര്‍ധിച്ചുവരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍. പലപ്പോഴും അശ്രദ്ധയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഇപ്പോള്‍ മുന്നിലെ വാഹനം വലത്തോട്ടോ ഇടത്തോട്ടോ തിരിയാന്‍ സിഗ്നല്‍ ഇട്ടാല്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.
മുന്‍പിലുള്ള വാഹനം വലത്തോട്ട് തിരിയാനായി സിഗ്നലുകള്‍ തന്ന ശേഷം തിരിയായനായി റോഡിന്റെ മധ്യഭാഗത്തേക്കെത്തിയാല്‍ മറ്റു അപകടങ്ങളും ഒന്നും ഇല്ല എന്നുറപ്പാക്കിയ ശേഷം മാത്രം ഇടതുവശത്ത് കൂടെ മറികടക്കാവൂ എന്ന് വീഡിയോ സഹിതമുള്ള പോസ്റ്റില്‍ മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു. ഇടത്തോട്ട് സിഗ്നല്‍ ഇട്ട് കാർ തിരിയാന്‍ തുടങ്ങുന്നതിനിടെ പിന്നില്‍ നിന്ന് വന്ന ബൈക്ക് യാത്രക്കാരന് അശ്രദ്ധമായി വാഹനം ഓടിച്ച് അപകടത്തില്‍പ്പെടുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കുറിപ്പ്:
മുന്‍പിലുള്ള വാഹനം വലത്തോട്ട് തിരിയാനായി സിഗ്നലുകള്‍ തന്ന ശേഷം തിരിയായനായി റോഡിന്റെ മധ്യഭാഗത്തേക്കെത്തിയാല്‍ മറ്റു അപകടങ്ങളും ഒന്നും ഇല്ല എന്നുറപ്പാക്കിയ ശേഷം മാത്രം ഇടതുവശത്ത് കൂടെ മറികടക്കാം.
അതുപോലെ മള്‍ട്ടി ലയിന്‍ ട്രാഫിക്കില്‍ സുരക്ഷിതമായി മറികടക്കാന്‍ മറ്റു പ്രതിബന്ധങ്ങളില്ലെങ്കില്‍ ഇടതു വശത്തുകൂടി ശ്രദ്ധാപൂര്‍വം മറികടക്കുന്നതിനും തെറ്റില്ല.
മറ്റൊരു സന്ദര്‍ഭങ്ങളിലും ഇടതു വശത്തുകൂടെ മറികടക്കരുത്.
ഏതെങ്കിലും വശങ്ങളിലേക്ക് തിരിയുമ്പോള്‍ വളരെ നേരത്തേ സിഗ്നലുകള്‍ നല്കി,കണ്ണാടി നോക്കി വാഹനങ്ങളില്ല എന്നുറപ്പാക്കിയ ശേഷം ഷോള്‍ഡര്‍ ചെക്ക് ചെയ്ത് ബ്ലൈന്‍ഡ് സ്പോട്ട് നിരീക്ഷിച്ച ശേഷം മാത്രം തിരിക്കുക.
WHAT TO READ NEXT

ചുട്ടുപൊള്ളി കേരളം; ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
Related News


'വിജയ്യോടുള്ള സ്നേഹം കൊണ്ടാണ് എല്ലാവരും വോട്ട് ചെയ്തത്, ടിവികെ ആദ്യം തമിഴ്നാട്ടിൽ വേരുറപ്പിക്കട്ടെ; എന്നിട്ടല്ലേ മറ്റു സംസ്ഥാനങ്ങൾ'

'അവർ രണ്ട് പേരും ചെറിയ കുട്ടികളല്ല, തൃഷയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ അതൊക്കെ ഒഴിവാക്കും'; വിമർശനവുമായി അംബിക
