
News Now
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മലപ്പുറം: ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഉണ്ടായ അപകടത്തില് നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറവല്ലൂര് അരിക്കാട് സ്വദേശികളായ കുടുബം സഞ്ചരിച്ച കാറിനാണ് അപ്രതീക്ഷിതമായി തീ പിടിച്ചത്.
ചങ്ങരംകുളം ചിറവല്ലൂര് റോഡില് അയിനിച്ചോട് സെന്ററില് ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. കാര് നിര്ത്തി കുടുംബം ഇറങ്ങി ഓടിയത് കൊണ്ട് വലിയ അപകടം ഒഴിവായി. തുടര്ന്ന് നാട്ടുകാര് ചേര്ന്നാണ് തീ അണച്ചത്.
കാറിന് തീപിടിക്കുന്നത് സംസ്ഥാനത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. തൃശൂര്, ഹരിപ്പാട്, വയനാട്, കോഴിക്കോട്, കണ്ണൂര് എന്നിവിടങ്ങളില് കാറിന് തീപിടിച്ചത് വാര്ത്തയായിരുന്നു. കണ്ണൂരില് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഗര്ഭിണിയടക്കം രണ്ടുപേര് മരിച്ചതായിരുന്നു ആളപായമുണ്ടായ അപകടം.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



