എംആർ മുരളി മലബാർ ദേവസ്വം ബോർ‍ഡ് പ്രസിഡന്റാകും

Last Updated :20 January 2024, 8:33 am IST

News Now

പാലക്കാട്: ഷൊർണ്ണൂർ നഗരസഭാ മുൻ അധ്യക്ഷനും സിപിഎം ജില്ലാകമ്മിറ്റിയംഗവുമായ എംആർ മുരളി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. എംആർ മുരളിയെ അധ്യക്ഷനാക്കാൻ സർക്കാർ തീരുമാനിച്ചു. ശനിയാഴ്ചയാണ് സിപിഎമ്മും ഇക്കാര്യത്തിൽ തീരുമാനത്തിലെത്തിയത്. 

സർക്കാർ നിർദേശാനുസരണം ഡിസംബർ രണ്ടിന് നാമനിർദേശ പത്രിക നൽകും. ഡിസംബർ അവസാനത്തോടെ എംആർ മുരളിക്ക് പുതിയ ചുമതലയേൽക്കാനാവും. നിയമസഭയിലെ ഹിന്ദു എംഎൽഎമാരുടെ വോട്ടോടെയാണ് ദേവസ്വം ബോർഡിലേക്കുള്ള അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നത്. 

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷേത്രങ്ങളുൾപ്പെടുന്നതാണ് മലബാർ ദേവസ്വം ബോർഡ്. കാടാമ്പുഴ, അങ്ങാടിപ്പുറം, തിരുന്നാവായ, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, വയനാട് തിരുനെല്ലി, കോഴിക്കോട് തളി, ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്, ഒറ്റപ്പാലം ചിനക്കത്തൂർകാവ് ഉൾപ്പടെ മലബാർ മേഖലയിലെ രണ്ടായിരത്തോളം ക്ഷേത്രങ്ങൾ ദേവസ്വം ബോർഡിന് കീഴിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates