
'ചെറുപ്പ'ക്കാരുടെ മന്ത്രിസഭയില്‍ മുഹമ്മദ് റിയാസ് 'ബേബി'; കൃഷ്ണന്‍കുട്ടി 'കാരണവര്‍'
രണ്ടാം പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധി പി എ മുഹമ്മദ് റിയാസ്. ജനതാദള്‍ എസില്‍ നിന്നുള്ള കെ കൃഷ്ണന്‍കുട്ടിയാണ് ഏറ്റവും പ്രായം കൂടിയ മന്ത്രി.

രണ്ടാം പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധി പി എ മുഹമ്മദ് റിയാസ്. 45 വയസ്സാണ് ബേപ്പൂരില്‍ നിന്നും സഭയിലെത്തിയ റിയാസിന്റെ പ്രായം. ജനതാദള്‍ എസില്‍ നിന്നുള്ള കെ കൃഷ്ണന്‍കുട്ടിയാണ് ഏറ്റവും പ്രായം കൂടിയ മന്ത്രി. ഒന്നാം പിണറായി സര്‍ക്കാരിലും 76കാരനായ കൃഷ്ണന്‍കുട്ടി മന്ത്രിയായിരുന്നു. ജലവിഭവ വകുപ്പിന്റെ ചുമതലയാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് പ്രായം 75. എ കെ ശശീന്ദ്രന്(75), എം വി ഗോവിന്ദന് (68) എന്നിവരാണ് പ്രായം കൂടിയ മറ്റുള്ളവര്‍. മറ്റു മന്ത്രിസഭകളെ തട്ടിച്ചു നോക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും 'ചെറുപ്പമുള്ള' മന്ത്രിസഭയാണ് 20ന് സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നത്. 21 അംഗങ്ങളില്‍ പതിനേഴ് പുതുമുഖങ്ങളാണുള്ളത്.
കന്നിയങ്കം ജയിച്ചെത്തിയ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐയുടെ ദേശീയ പ്രസിഡന്റാണ്. യുവജന പ്രാതിനിധ്യം കണക്കിലെടുത്താണ് റിയാസിന് മന്ത്രിസഭയിലേക്ക് പ്രവേശനം നല്കാന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.
മൂന്ന് വനിതകളെയാണ് ഇത്തവണ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ ആര് ബിന്ദു (53), വീണ ജോര്‍ജ് (45) , സിപിഐയുടെ ജെ ചിഞ്ചുറാണി (58) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചത്.
ഒന്നാം പിണറായി മന്ത്രിസഭയിലെ ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഇത്തവണ മാറ്റിനിര്‍ത്തി. എം വി.ഗോവിന്ദന് (68), കെ രാധാകൃഷ്ണന് (56), കെ എന്‍ ബാലഗോപാല്‍ , പി രാജീവ് (54) വി എന്‍ വാസവന് (67), സജി ചെറിയാന് (55) , വി ശിവന്‍കുട്ടി (66), വി അബ്ദുള്‍ റഹ്മാന് (58) എന്നിവരാണ് സിപിഎമ്മിന്റെ മറ്റു മന്ത്രിമാര്‍. എം ബി രാജേഷിനെ (50) സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാക്കി.
പി പ്രസാദ് (52), കെ രാജന് (47), ജി ആര് അനില്‍ (58)എന്നിവരാണ് സിപിഐ അംഗങ്ങള്‍. ചിറ്റയം ഗോപകുമാര്‍ (58)ഡെപ്യൂട്ടി സ്പീക്കര്‍. എ കെ ശശീന്ദ്രനാണ് എന്‍സിപി മന്ത്രി.
കേരള കോണ്‍ഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിന് (52), ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു (66), ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍ (61) എന്നിവരാണ് മറ്റു മന്ത്രിമാര്‍. കേരള കോണ്‍ഗ്രസ് എം പ്രതിനിധി എന്‍ ജയരാജാണ് (65)ചീഫ് വിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
'വിദ്യ മാം ലിപ്സ്റ്റിക് ഉപയോഗിക്കുന്നതു പോലെ സിഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'

വയോധികർക്ക് സാന്ത്വനമായി ജനമൈത്രി പൊലീസിന്റെ 'പ്രശാന്തി': മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സ്നേഹയാത്രയൊരുക്കി
Related News

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
