ഡാം സുരക്ഷ പരിശോധന; 'കേരള പ്രതിനിധിയെ ഒഴിവാക്കി, കേന്ദ്രസര്‍ക്കാര്‍ ഇടപെടണം'
ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ നിഷ്പക്ഷ വിദഗ്ധര്‍ അടങ്ങിയ കമ്മിറ്റിയില്‍ നിന്നാണ് കേരള പ്രതിനിധിയായ നിശ്ചയിച്ച ടി കെ ശിവരാജനെ ഏകപക്ഷീയമായി നീക്കിയത്.
തൊടുപുഴ: ദേശീയ ഡാം സുരക്ഷ പരിശോധന സമിതിയില്‍ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം. പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപെരിയാര്‍ സമരസമിതി ആവശ്യപ്പെട്ടു.
ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ നിഷ്പക്ഷ വിദഗ്ധര്‍ അടങ്ങിയ കമ്മിറ്റിയില്‍ നിന്നാണ് കേരള പ്രതിനിധിയായ നിശ്ചയിച്ച ടി കെ ശിവരാജനെ ഏകപക്ഷീയമായി നീക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച മൂന്നുപേരില്‍ നിന്ന് കേന്ദ്ര ജല കമ്മീഷന് മുന്‍ ചീഫ് എഞ്ചിനിയര്‍ കൂടിയായ ശിവരാജനെ തെരഞ്ഞെടുത്തത് എന്ഡിഎസ്എ തന്നെയാണ്. കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയെങ്കിലും തമിഴ്നാട് പ്രതിനിധി സമിതിയില്‍ തുടരുകയാണ്. ഈ നടപടി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന് സമരസമിതി ചെയര്മാന് ഷാജി പി ജോസഫ് പറഞ്ഞു.
പ്രതിനിധി മാറ്റുമ്പോള്‍ ഇതിന്റെ കാരണങ്ങള്‍ സംസ്ഥാനത്തെ അറിയിക്കേണ്ടതാണ്. പുതിയ ആളെ നിര്‍ദേശിക്കേണ്ടത് കേരളസര്‍ക്കാര്‍ ആയിരുന്നു. എന്നാല്‍ എന്‍ ഡി എസ് എ തന്നെയാണ് പ്രതിനിധിയെ നിശ്ചയിച്ചത്. മുല്ലപ്പെരിയാറില്‍ നിഷ്പക്ഷ വിദഗ്ധര്‍ അടങ്ങിയ സംഘം പരിശോധന നടത്താനിരിക്കെ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നടപടി കേരളത്തിന് തിരിച്ചടിയാകുമെന്നാണ് ആശങ്ക
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Dam safety inspection; 'Kerala representative excluded, central government should intervene'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



