മുല്ലപ്പെരിയാര്‍ ബോംബ് വച്ച് തകര്‍ക്കും; പൊലീസ് ആസ്ഥാനത്ത് ഭീഷണി സന്ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വച്ച് തകര്‍ക്കുമെന്ന് പൊലീസ് അസ്ഥാനത്ത് ഭീഷണി സന്ദേശമെത്തി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:49 am IST
Edited by :migrator

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വച്ച് തകര്‍ക്കുമെന്ന് പൊലീസ് അസ്ഥാനത്ത് ഭീഷണി സന്ദേശമെത്തി. ഇതിനായി ബോംബ് സ്ഥാപിച്ചതായും പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശത്തില്‍ പറയുന്നു.

ഇതേതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധനാ നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി. പൊലീസ്, ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ മുല്ലപ്പെരിയാറില്‍ പരിശോധന നടത്തി.

വൈകുന്നേരമാണ് ഭീഷണി സന്ദേശം എത്തിയത്.ഫോണ്‍കോള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരുന്നതായി ഉന്നത ഉദ്യോഗസഥര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now