മുനമ്പം നിരാഹാര സമരം അവസാനിപ്പിക്കുന്നു; മന്ത്രി രാജീവ് സമരപ്പന്തലിലെത്തും

മന്ത്രി പി രാജീവ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് സമരപ്പന്തലിലെത്തി നാരങ്ങ നീരു നല്‍കി സമരം അവസാനിപ്പിക്കും

munambam strike
മുനമ്പം സമരം ( munambam strike )ഫെയ്‌സ്ബുക്ക്‌
Last Updated :29 November 2025, 6:51 am IST
Edited by :jayakumarna

കൊച്ചി: മുനമ്പത്ത് തുടര്‍ന്നു വന്ന നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിക്കാന്‍ ഭൂ സംരക്ഷണ സമിതി തീരുമാനിച്ചു. കേസില്‍ അന്തിമ വിധി വരുന്നതു വരെ ഭൂ നികുതി അടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂ സംരക്ഷണസമിതി കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മന്ത്രി പി രാജീവ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് സമരപ്പന്തലിലെത്തി നാരങ്ങ നീരു നല്‍കി നിരാഹാര സമരം അവസാനിപ്പിക്കും.

വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവരും മന്ത്രിയെ അനുഗമിക്കും. സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്നും ഇതിനായി കുഴുപ്പിള്ളി വില്ലേജില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറക്കുമെന്നും നിയമമന്ത്രി പി് രാജീവ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഭൂ സംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

ഞായറാഴ്ച സമരം 414-ാം ദിവസമാകും. കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. വെള്ളിയാഴ്ച ചേര്‍ന്ന ഭൂസംരക്ഷണ സമിതിയുടെ കോര്‍ കമ്മിറ്റി യോഗത്തിൽ ഫാ. ആന്റണി സേവ്യർ തറയിൽ, ജോസഫ് റോക്കി പാലക്കൽ, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകൻ കാതികുളത്ത്, രഘു കടുവങ്കശ്ശേരി, ഉണ്ണി പള്ളത്താംകുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.

News Now

Summary

The Bhumi Samrakshana Samiti decided to end the hunger strike that continued in Munambam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates