അഭിഭാഷകനെ ഓഫിസിൽ കയറി പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അയ്യന്തോളിൽ കോടതിക്ക് സമീപമുള്ള  ഓഫിസിലെത്തിയാണ് സുരേഷിന്റെ ശരീരത്ത് പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST
Edited by :migrator

തൃശൂര്‍: ഓഫിസിൽ അതിക്രമിച്ചു കയറി അഭിഭാഷകനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി.കെ സുരേഷ് ബാബുവിന് നേരെയാണ് വധശ്രമമുണ്ടായത്. അയ്യന്തോളിൽ കോടതിക്ക് സമീപമുള്ള  ഓഫിസിലെത്തിയാണ് സുരേഷിന്റെ ശരീരത്ത് പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. 

വീടിനോട് ചേർന്നാണ് സുരേഷിന്റെ ഓഫിസിൽ. പെട്രോളുമായി ഓഫിസിൽ എത്തിയ ആക്രമി അഭിഭാഷക‍ന്‍റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം. അഭിഭാഷകന്‍ ഓഫീസിൽ നിന്നും ഉടൻ പുറത്ത് കടന്നതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ചാലക്കുടി സ്വദേശി രാധാകൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ചില തെറ്റിദ്ധാരണകൾ മൂലമാണ് ഇയാൾ തന്നെ ആക്രമിച്ചത്. അക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് അഭിഭാഷകൻ  ആരോപിച്ചു. വധഭീഷണി നിലനിൽക്കുന്നതിനാൽ വീടിനു പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും സുരേഷ് ബാബു പറഞ്ഞു. സംഭവത്തില്‍ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now