
News Now
നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
പാലക്കാട്: മണ്ണാര്ക്കാട് പതിനാലുകാരിയെ ഷാള് മുറുക്കി കൊലപ്പെടുത്താന് ശ്രമിച്ച കേസില് യുവാവ് പൊലീസ് കസ്റ്റഡിയില്. പെണ്കുട്ടിയുടെ സുഹൃത്തും അയല്വാസിയുമായ ജംഷീറിനെയാണ് മണ്ണാര്ക്കാട് പൊലീസ് പിടികൂടിയത്. സാരമായി പരിക്കേറ്റ പെണ്കുട്ടി പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.
ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പെണ്കുട്ടിയെ വീട്ടില്ക്കയറി ജംഷീര് ഷാള് മുറുക്കി കൊലപ്പെടുത്താന് ശ്രമിച്ചത്. ബഹളം കേട്ട് ബന്ധുക്കള് ഉണര്ന്നതോടെ ജംഷീര് ഓടി രക്ഷപ്പെടുകയായിരുന്നു. പുലര്ച്ചെ മൂന്ന് മണിയോടെയായിരുന്നു അതിക്രമം. വീട്ടില് അതിക്രമിച്ച് കയറിയ ജംഷീര് പെണ്കുട്ടിയുടെ കഴുത്തില് ഷാള് ഉപയോഗിച്ച് മുറുക്കുകയായിരുന്നു. എതിര്ക്കാന് ശ്രമിക്കുന്നതിനിടെ പെണ്കുട്ടിയുടെ നട്ടെല്ലിനും പരുക്കേറ്റു. മണ്ണാര്ക്കാട്ടെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ച പെണ്കുട്ടിയെ വിദഗ്ദ ചികില്സക്കായി പെരിന്തല്മണ്ണയിലേക്ക് മാറ്റുകയായിരുന്നു.
പൊലീസ് നാട്ടുകാരില് നിന്നും വിശദമായ വിവരം ശേഖരിച്ചു.പെണ്കുട്ടിയുടെ പിതാവ് വിദേശത്താണ്. കോവിഡ് ബാധിച്ചതിനാല് അമ്മ മറ്റൊരു വീട്ടില് നിരീക്ഷണത്തിലാണ്. ആക്രമണ സമയം മുത്തശ്ശിക്കൊപ്പമാണ് പെണ്കുട്ടിയുണ്ടായിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

