
അനിയന്‍ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെ; ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തി; നിര്‍ണായകവിവരം പോസ്റ്റ്‌മോര്‍ട്ടത്തില്‍
കഴുത്ത് ഞെരിച്ചുകൊന്നെന്നായിരുന്നു പ്രതിയുടെ മൊഴി.

തൃശൂര്‍: തൃശൂര്‍ ചേര്‍പ്പില്‍ അനിയന്‍ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നിര്‍ണായകവും ഞെട്ടിക്കുന്നതുമായ വെളിപ്പെടുത്തല്‍ ഉണ്ടയാത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തി. അതേസമയം കഴുത്ത് ഞെരിച്ചുകൊന്നെന്നായിരുന്നു പ്രതിയുടെ മൊഴി.
മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ചേട്ടനെ സാബു കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയെന്നായിരുന്നു ഇന്നലെ വന്ന മൊഴി. കഴുത്ത് ഞെരിച്ചപ്പോള്‍ ബാബു അബോധാവസ്ഥയിലായിരുന്നു. മരിച്ചു എന്നു കരുതിയാണ് അനിയന്‍ കുഴിച്ചിട്ടത്. തലയില്‍ ആഴത്തില്‍ മുറിവും ശ്വാസകോശത്തില്‍ മണ്ണും കണ്ടെത്തി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ രണ്ടുദിവസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

Related News


ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്
