
മ്യൂസിയത്തില്‍ യുവതിയെ ആക്രമിച്ചയാള്‍ ഉയരമുള്ള ശാരീരികക്ഷമതയുള്ളയാള്‍, കുറവന്‍കോണത്ത് മറ്റൊന്ന്; പൊലീസ്
തിരുവനന്തപുരം മ്യൂസിയത്തിന് സമീപം നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ചതും കുറവന്‍കോണത്ത് വീട്ടില്‍ കയറിയതും ഒരാളല്ലെന്ന് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിന് സമീപം നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ചതും കുറവന്‍കോണത്ത് വീട്ടില്‍ കയറിയതും ഒരാളല്ലെന്ന് പൊലീസ്. യുവതിയെ ആക്രമിച്ചയാള്‍ ഉയരമുള്ള ശാരീരികക്ഷമതയുള്ളയാളാണെന്ന് പൊലീസ് പറയുന്നു. കുറവന്‍കോണത്ത് വീട്ടില്‍ കയറാന്‍ ശ്രമിച്ചയാളുടെ ശരീരഘടന വ്യത്യസ്തമാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിഗമനം. അതേസമയം കുറവന്‍കോണത്തെ ആദ്യ ദൃശ്യങ്ങളുമായി പ്രതിക്ക് സാമ്യമെന്നാണ് ആക്രമിക്കപ്പെട്ട യുവതി പറയുന്നത്.
മ്യൂസിയത്തില്‍ നടന്ന സംഭവത്തിന് തൊട്ടുമുന്‍പ് പുലര്‍ച്ചെയാണ് കുറവന്‍കോണത്തെ വീട്ടില്‍ കയറി ജനല്‍ ചില്ല് തകര്‍ത്തത്. യുവതിയുടെ വിദേശത്തുള്ള ഭര്‍ത്താവാണ് സിസിടിവി ദൃശ്യങ്ങള്‍ കണ്ട് വിവരം അറിയിച്ചത്. രാത്രി പലവട്ടം ഒരാള്‍ വീടിന് സമീപം എത്തി. രാത്രി 11.30ഓടെ എത്തിയ ആള്‍ പിന്നെ പുലര്‍ച്ചെ എത്തി പൂട്ട് തകര്‍ത്തു എന്നാണ് കുറവന്‍കോണത്തെ വീട്ടമ്മ പറയുന്നത്. ഈ സംഭവത്തിലെ ദൃശ്യങ്ങളിലുളള ആള്‍ക്ക്, തന്നെ ആക്രമിച്ചയാളുമായി സാമ്യമെന്നാണ് മ്യൂസിയത്തിന് സമീപം ആക്രമിക്കപ്പെട്ട യുവതി പറയുന്നത്. 3.30 മണിക്ക് ശേഷം അക്രമി നന്ദന്‍കോട് ഭാഗത്തേക്ക് പോയി എന്നാണ് വിവരം.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ വിശദമായാണ് പൊലീസ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയത്തിന് സമീപം നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ചതും കുറവന്‍കോണത്ത് വീട്ടില്‍ കയറിയതും ഒരാളല്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

Related News


ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്
