ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: മുനവറലി തങ്ങള്‍
ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ജനങ്ങള്‍ യുഡിഎഫിനെയാണ് വിശ്വസിക്കുന്നത്

മലപ്പുറം: കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. മുമ്പ് സിഎച്ച് മുഹമ്മദ് കോയയും അവുക്കാദര്‍ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിരുന്നിട്ടുണ്ട്. ഇനിയും പാര്‍ട്ടിക്ക് അര്‍ഹതയുള്ള പദവിയാണത്. എന്നാല്‍ അത് ആവശ്യപ്പെട്ട് ചെയ്ത് ചര്‍ച്ചയ്ക്കോ വിവാദത്തിനോ ലീഗ് ഇല്ലെന്ന് പാണക്കാട് മുനവറലി തങ്ങള്‍ വ്യക്തമാക്കി.
മുസ്ലിം ലീഗ് ഒരിക്കലും മതം പറഞ്ഞ് വോട്ടു വാങ്ങിയിട്ടില്ല. മതം പറഞ്ഞ് വോട്ടു നേടുക ലീഗിന്റെ സമീപനമല്ല. മാത്രമല്ല അത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് എതിരുമാണ്. ഇതിനു വിരുദ്ധമായിട്ട് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കും. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ജനങ്ങള്‍ യുഡിഎഫിനെയാണ് വിശ്വസിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ എന്നു പറയുമ്പോള്‍, അവഗണിക്കപ്പെട്ടവര്‍, പാര്ശ്വവല്ക്കരിക്കപ്പെട്ടവര് അവരെല്ലാം വിശ്വസിക്കാന്‍ കഴിയുന്നത് യുഡിഎഫാണെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും മുനവറലി തങ്ങള്‍ പറഞ്ഞു.
ലീഗ് പ്രതിസന്ധിയിലാക്കില്ല: കുഞ്ഞാലിക്കുട്ടി
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 ലേറെ സീറ്റ് ലഭിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനുള്ള സാഹചര്യം നിലവിലുണ്ട്. യുഡിഎഫിന് 100 പ്ലസ് സീറ്റ് ലഭിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയില്‍ അതിശയോക്തിയില്ല. കണക്കുകൂട്ടി തന്നെയാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. ലീഗിനും അതേ വിലയിരുത്തലാണുള്ളത്. ലീഗ് മത്സരിച്ച പുനലൂരും ചേലക്കരയിലും പോലും ശക്തമായ യുഡിഎഫ് ട്രെന്‍ഡുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രി ആരാകണമെന്നത് കോണ്‍ഗ്രസിന്റെ ചോയ്സാണ്. പ്രതിപക്ഷ നേതാവിന് ലീഗും പാര്‍ട്ടി നേതാക്കളും നല്കിയ പിന്തുണ മുന്നണിയെ നയിക്കാനുള്ള പിന്തുണയാണ്. മുഖ്യമന്ത്രി ആരെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുന്നവര്‍ക്ക് ലീഗ് പിന്തുണ നല്‍കും. ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കാന്‍ നില്‍ക്കില്ല. ഞങ്ങളായിട്ട് ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടാനും, അതിന്റെ പേരില്‍ മോശത്തരം ഉണ്ടാക്കാനും നില്‍ക്കില്ല. അക്കാര്യം പാണക്കാട് സാദിഖലി തങ്ങള്‍ അടക്കം വ്യക്തമാക്കിയിട്ടുള്ളതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Panakkad Munavarali Thangal says that the Muslim League is eligible for the Deputy Chief Minister's post if the UDF comes to power in Kerala.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News
അടൂർ പ്രകാശിന്റെ അതൃപ്തി തള്ളി മുസ്ലിം ലീഗ്: യുഡിഎഫിൽ അനൈക്യമില്ല; പദവികൾ നൽകിയത് ഉഭയകക്ഷി ചർച്ചകളിലൂടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ
മുഈൻ അലി യൂത്ത് ലീഗ് തലപ്പത്തേക്ക്? കുഞ്ഞാലിക്കുട്ടിയുമായുള്ള ഭിന്നതകൾക്കിടെ നീക്കം


