'പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാകില്ല'; 'കൈതോലപ്പായ' ആരോപണത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

കൈതോലപ്പായില്‍ സിപിഎം ഉന്നത നേതാവ് രണ്ടു കോടിയില്‍പ്പരം രൂപ കടത്തിയെന്ന ജി ശക്തിധരന്റെ ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

എംവി ഗോവിന്ദന്‍/ ഫയല്‍
Last Updated :20 January 2024, 9:22 am IST
Edited by :migrator

തിരുവനന്തപുരം: കൈതോലപ്പായില്‍ സിപിഎം ഉന്നത നേതാവ് രണ്ടു കോടിയില്‍പ്പരം രൂപ കടത്തിയെന്ന ജി ശക്തിധരന്റെ ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 'പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല' എന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കില്‍ എഴുതിയതെല്ലാം ചര്‍ച്ചയാക്കുകയാണ്. പുകമറ സൃഷ്ടിച്ച് പാര്‍ട്ടിയെ കരിതേക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. വരികള്‍ക്കിടയില്‍ വായിക്കാന്‍ കേരളത്തിലെ സാധാരണക്കാര്‍ക്കറിയാം  കള്ളപ്രചാരണങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം വെഞ്ഞാറമൂട് ഏര്യാ കമ്മിറ്റി ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ 'ദേശാഭിമാനി' ഓഫീസില്‍ 2 ദിവസം ചെലവിട്ട് സമ്പന്നരില്‍നിന്നു പണം കൈപ്പറ്റിയെന്നും അതില്‍ 2 കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താന്‍ സാക്ഷി ആണെന്നുമാണ് ശക്തിധരന്‍ ആരോപിച്ചത്. ആ പണം കൈതോലപ്പായയില്‍ പൊതിഞ്ഞ് ഇന്നോവ കാറില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഒരു മന്ത്രിയും ആ കാറില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now