
എന്നിട്ട് എന്തേ പിടിക്കാതിരുന്നത്?: മോദിക്ക് മറുപടിയുമായി എംവി ഗോവിന്ദന്
കള്ളക്കടത്തുകാരെ പിടിക്കേണ്ടത് കേന്ദ്രസര്‍ക്കാരായിരുന്നു.

തിരുവനന്തപുരം: കള്ളക്കടത്തുകാരുടെ കേന്ദ്രം പ്രധാനമന്ത്രിയുടെ ഓഫീസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കള്ളക്കടത്തുകാരെ പിടിക്കേണ്ടത് കേന്ദ്രസര്‍ക്കാരായിരുന്നു. അന്വേഷണം നടത്തിയ കേന്ദ്ര ഏജന്‍സികള്‍ എന്തേ കളളക്കടത്തുകാരെ പിടിക്കാതിരുന്നതെന്നും എംവി ഗോവിന്ദന് ചോദിച്ചു. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്ക്കും അറിയാമെന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ അല്ല കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് തൊടാന്‍ ആവില്ല. കളവ് പറയുക എന്നതാണ് ബിജെപിയുടെ മുഖമുദ്ര. ശോഭനയെ ബിജെപി യുടെ അറയില്‍ ആക്കാന്‍ ഉദേശിക്കുന്നില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
അമിത് ഷാ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പദയാത്ര നടത്തി. എന്നിട്ട് എന്ത് സംഭവിച്ചു. തൃശ്ശൂരിന്റെ കാര്യവും അങ്ങനെയായിരിക്കുമെന്നും കേരളത്തില്‍ ഒരു സീറ്റുലും ബിജെപി ജയിക്കില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
Related News

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
