കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഇഡി പരിശോധനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

എം വി ​ഗോവിന്ദൻ/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:25 am IST

News Now

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഇഡി പരിശോധനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഡിയെ വച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ പ്രതിരോധിക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ ന്യായീകരിക്കുന്നില്ല. തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴീക്കോടന്‍ രാഘവന്റെ അമ്പത്തൊന്നാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കരുവന്നൂരിലെ ബാങ്ക് തട്ടിപ്പിനെ ഞങ്ങള്‍ ഒരുതരത്തിലും അനുകൂലിക്കുന്നില്ല. ഒരു തെറ്റായ പ്രവണതയേയും പൂഴ്ത്തി വയ്ക്കാനോ ഏതെങ്കിലും രീതിയില്‍ ന്യായീകരിക്കാനോ സിപിഎമ്മില്ല. തെറ്റു തിരുത്തിക്കൊണ്ടു മാത്രമേ പോകാനാകൂ, അത് ആരായാലും. തെറ്റു പറ്റിയാല്‍ തിരുത്തണം. തിരുത്താന്‍ ആവശ്യമായ നിലപാടുകള്‍ എടുക്കണം'-ഗോവിന്ദന്‍ പറഞ്ഞു.

ബലപ്രേയാഗത്തിലൂടെയാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. അവര്‍ക്ക് അതിന് അധികാരമില്ല. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കങ്ങള്‍. സുരേഷ് ഗോപിയെ തൃശൂരില്‍ ജയിപ്പിക്കാനുള്ള തന്ത്രം ഇതിലൂടെ നടക്കുന്നുണ്ട്. ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎമ്മിനെ തകര്‍ക്കാന്‍ അനുവദിക്കില്ല. കരുവന്നൂരിലേത് സിപിഎം കൊള്ളയെന്ന് വരുത്താനുള്ള നീക്കം തുറന്നുകാട്ടും'-അദ്ദേഹം പറഞ്ഞു. ഇഡിയുടെ അജന്‍ഡയ്ക്ക് അനുസരിച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തൃശൂരില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍, സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് വീഴ്ച പറ്റിയെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂരില്‍ സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. പ്രശ്‌നത്തെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ പറ്റിയില്ല. പാര്‍ട്ടിയേയും നേതാക്കളെയും ഒറ്റരുത്. ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates