
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ അനുമതിയും വാങ്ങിയാണ് കുടുംബസമേതം വിദേശത്തേക്ക് പോയതെന്ന് സ്വന്തം ചെലവിലാണ് യാത്രയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞു. വിദേശകാര്യമന്ത്രിയുടെ വാദം വില കുറഞ്ഞതാണ്. ജനം ദുരിതം അനുഭവിച്ചപ്പോള്‍ ഒന്നും ചെയ്യാത്തവരാണ് യുഡിഎഫ്. അവരാണിപ്പോള്‍ കുറ്റം പറയുന്നതെന്നും എംവി ഗോവിന്ദന് പറഞ്ഞു.
മുഖ്യമന്ത്രി എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിനെയും പാര്‍ട്ടി അംഗമെന്ന നിലയില്‍ പാര്‍ട്ടിയുടേയും അനുമതി വാങ്ങിയാണ് വിദേശത്ത് പോയത്. സ്വകാര്യ സന്ദര്‍ശനത്തിനാണ് പോയത്. യാത്ര പുതിയ കാര്യമാക്കി ചര്‍ച്ച ചെയ്യുന്നത് രാഷ്ട്രീയ വിരോധവും കമ്യൂണിസ്റ്റ് ഇടതുപക്ഷ വിരുദ്ധതയുമാണ്. പെരുമാറ്റചട്ടം നിലനില്‍ക്കെ നയപരമായ ഒരു കാര്യവും ചെയ്യാനില്ല. തിരക്കിനിടയില്‍ കിട്ടിയ അവസരം ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്നും എംവി ഗോവിന്ദന് ചോദിച്ചു. വേട്ടയാടാന്‍ വേണ്ടി മാത്രം മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ ഉപയോഗിക്കുകയാണ്. യാത്ര സ്പോണ്സര് ചെയ്തതാണോയെന്ന ചോദ്യം തന്നെ ശുദ്ധ അസംബന്ധമാണെന്നും ഗോവിന്ദന് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബിജെപിയില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തിയാണ് കെ സുധാകരന് വീണ്ടും കെപിസിസി പ്രസിഡന്റായത്. അതൊന്നും മാധ്യമങ്ങള്‍ വാര്ത്തായാക്കുന്നില്ലെന്നും ഗോവിന്ദന് പറഞ്ഞു. മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടന്നത് വലിയ ആക്രമണമാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.
ആരോപണങ്ങളുടെ ചില്ല് കൊട്ടാരം പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ആരോപണം തെറ്റാണെങ്കില്‍ മാപ്പ് പറയാമെന്നാണ് കുഴല്നാടന് പറഞ്ഞത്. എന്നാല്‍, മാപ്പ് പറയുന്ന പ്രക്രിയയിലേക്ക് കുഴല്നാടന് ഇനിയും എത്തിയിട്ടില്ല. മാപ്പ് പറഞ്ഞ് വിഷയങ്ങള്‍ അവസാനിപ്പിക്കണമെന്ന് പറയുന്ന പാര്‍ട്ടി അല്ല സിപിഎം. നികുതി അടച്ചതിന്റെ രസീത് കാണിച്ചാല്‍ മാപ്പ് പറയാമെന്ന് കുഴല്നാടന് നേരത്തെ പറഞ്ഞിരുന്നു. അത് കാണിച്ചിട്ടും അന്നു മാപ്പ് പറയാന്‍ കുടല്‍നാടന്‍ തയ്യാറായില്ലെന്നും ഗോവിന്ദന് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഹവാല പോയിട്ട് 'ഹ' പോലുമില്ല; പൊലീസ് ന്യൂസ് റൂമില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല'

'ശ്രീകൃഷ്ണ ജയന്തി ആര്‍എസ്എസിന്റെ കുത്തകയല്ല; ഉത്സവങ്ങളില്‍ ഇടപെടും; ക്ഷേത്രങ്ങളില്‍ നടക്കുന്നത് ശാഖയും ക്ലാസും; പാര്‍ട്ടി വിദ്യാഭ്യാസത്തിനായി പ്രത്യേകം ആപ്പ്'


