
ഫ്ലാഷ് ലൈറ്റ്, സൗണ്ട് ബൂഫര്‍, മള്‍ട്ടി-ടോണ്‍ എയര്‍ ഹോണ്‍; പരിധിവിട്ട മോഡിഫിക്കേഷന് 32,750 രൂപ പിഴയിട്ട് എംവിഡി
വാഹനം ഷോറൂം കണ്ടീഷനിലാക്കി ഹാജരാക്കാന്‍ ഉടമയ്ക്ക് നിര്‍ദേശം

കൊച്ചി: മോഡിഫിക്കേഷന് പരിധിവിട്ടതിനെ തുടര്‍ന്ന് എറണാകുളത്ത് കാറിന് മോട്ടോര്‍ വാഹനവകുപ്പ് 32,750 രൂപ പിഴ ചുമത്തി. വ്യാഴാഴ്ച വൈകീട്ട് കാക്കനാട്-പള്ളിക്കര റോഡില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ വിനോദ് കുമാര്‍, അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് നിയാസ്, എ കശ്യപ് എന്നിവര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളിനില്ക്കുന്ന കൂറ്റന്‍ ആഫ്റ്റര്‍മാര്‍ക്കറ്റ് ടയറുകള്‍, എതിരേവരുന്ന ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന ഫ്ലാഷ് ലൈറ്റുകളും കളര്‍ ലൈറ്റുകളും, വലിയ സൗണ്ട് ബൂഫറുകളോട് കൂടിയ മ്യൂസിക് സിസ്റ്റം, സുപ്രീംകോടതി നിരോധിച്ച മള്‍ട്ടി-ടോണ്‍ എയര്‍ ഹോണ്‍ എന്നിവയാണ് കാറില്‍ അനധികൃതമായി ഘടിപ്പിച്ചിരുന്നത്.
അനധികൃതമായി കൂട്ടിച്ചേര്‍ത്ത രൂപമാറ്റങ്ങളെല്ലാം അഴിച്ചുമാറ്റി, വാഹനം ഷോറൂം കണ്ടീഷനിലാക്കി ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക് ഉടമയ്ക്ക് നിര്‍ദേശം നല്കി. അല്ലാത്തപക്ഷം വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Flashlight, sound woofer, multi-tone air horn: MVD imposes ₹32,750 fine on modified car
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





