
തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ' ലഹരി നമ്മുടെ സിരകളില്‍ പടരുമ്പോള്‍, അത് ആദ്യം ചതിക്കുന്നത് നമ്മുടെ കണ്ണുകളെയും തീരുമാനങ്ങളെയുമാണ്. മുന്നിലൊരു ജീവന്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഒന്നു ബ്രേക്ക് ചവിട്ടാന്‍ പോലുമാകാതെ നമ്മുടെ ശരീരം മരവിച്ചുപോകും. പാതയോരങ്ങളില്‍ ചോരപ്പൂക്കള്‍ വീഴാനും എന്നെന്നേക്കുമായി ഓര്‍മ്മകള്‍ ഇരുളിലാവാനും വെറുമൊരു നിമിഷത്തെ അശ്രദ്ധ മാത്രം മതിയാകും.
ലഹരിയുടെ ഒരു തുള്ളി ഉള്ളില്‍ ചെന്നിട്ടുണ്ടെങ്കില്‍ ദയവായി നിങ്ങള്‍ ഡ്രൈവിങ് സീറ്റിലേക്ക് കയറരുത്. വണ്ടി ഓടിക്കാന്‍ ഒരു കൂട്ടുകാരന്റെ സഹായം തേടാനോ, അല്ലെങ്കില്‍ ഒരു ടാക്‌സി വിളിക്കാനോ കാട്ടുന്ന ആ ചെറിയ വിട്ടുവീഴ്ച മതി, ഒരുപാട് കുടുംബങ്ങളില്‍ കണ്ണീര്‍ വീഴാതിരിക്കാന്‍' എംവിഡി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വീടിന്റെ മുറ്റത്ത് ചിരിച്ചുകൊണ്ട് തിരിച്ചെത്താനാണ് നാം ഓരോ യാത്രയും തുടങ്ങുന്നത്. ദൂരങ്ങള്‍ താണ്ടുന്ന ഈ പാതകള്‍ നമ്മുടെ പ്രിയപ്പെട്ടവരിലേക്ക് വേഗത്തില്‍ ഓടിയെത്താനുള്ളതാണ്, അല്ലാതെ അവരെ കണ്ണീരിലാഴ്ത്തി എന്നേക്കുമായി യാത്രപറയാനുള്ളതല്ല.
മദ്യത്തിന്റെ ലഹരിയില്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ നാം പലപ്പോഴും ഓര്‍ക്കാറില്ല, ആ യാത്ര ചെന്നവസാനിക്കുന്നത് ഒടുങ്ങാത്ത സങ്കടങ്ങളിലായിരിക്കുമെന്ന്. അതൊരു വെറും നിയമലംഘനമല്ല സുഹൃത്തേ, യാതൊരു തെറ്റും ചെയ്യാത്ത, എവിടെയോ ആരുടേയോ വരവും കാത്തിരിക്കുന്ന കുറേ നിരപരാധികളുടെ ജീവന് നേരെ നമ്മളറിയാതെ നീളുന്ന ഒരു കൊലക്കത്തി കൂടിയാണത്.
?പാറിപ്പറക്കുന്ന വേഗതയില്‍, ഒരു സെക്കന്‍ഡിന്റെ ചെറിയൊരംശം മതി എല്ലാം തകര്‍ന്നടിയാന്‍. ലഹരി നമ്മുടെ സിരകളില്‍ പടരുമ്പോള്‍, അത് ആദ്യം ചതിക്കുന്നത് നമ്മുടെ കണ്ണുകളെയും തീരുമാനങ്ങളെയുമാണ്. മുന്നിലൊരു ജീവന്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഒന്നു ബ്രേക്ക് ചവിട്ടാന്‍ പോലുമാകാതെ നമ്മുടെ ശരീരം മരവിച്ചുപോകും. പാതയോരങ്ങളില്‍ ചോരപ്പൂക്കള്‍ വീഴാനും എന്നെന്നേക്കുമായി ഓര്‍മ്മകള്‍ ഇരുളിലാവാനും വെറുമൊരു നിമിഷത്തെ അശ്രദ്ധ മാത്രം മതിയാകും.
WHAT TO READ NEXT
വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ്
ഒന്നു കണ്ണടച്ചു തുറക്കുന്ന നേരത്തെ ലഹരിക്കുവേണ്ടി നിങ്ങള്‍ ഇല്ലാതാക്കുന്നത് നിങ്ങളുടെ വരവും കാത്ത് പൂമുഖത്ത് മിഴിനട്ടിരിക്കുന്ന പ്രിയപ്പെട്ടവരുടെ കാത്തിരിപ്പാണ്. നിങ്ങളുടെ ഒരു ചിരി കാണാന്‍ കൊതിക്കുന്ന കുഞ്ഞുങ്ങളുടെ, നിങ്ങളുടെ തണലില്‍ ജീവിക്കുന്ന മാതാപിതാക്കളുടെ, പാതിവഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന ജീവിതപങ്കാളിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ആ റോഡില്‍ ചിതറിത്തെറിക്കുന്നത്. അതുകൊണ്ട് സ്‌നേഹത്തോടെ പറയട്ടെ... ലഹരിയുടെ ഒരു തുള്ളി ഉള്ളില്‍ ചെന്നിട്ടുണ്ടെങ്കില്‍ ദയവായി നിങ്ങള്‍ ഡ്രൈവിങ് സീറ്റിലേക്ക് കയറരുത്. വണ്ടി ഓടിക്കാന്‍ ഒരു കൂട്ടുകാരന്റെ സഹായം തേടാനോ, അല്ലെങ്കില്‍ ഒരു ടാക്‌സി വിളിക്കാനോ കാട്ടുന്ന ആ ചെറിയ വിട്ടുവീഴ്ച മതി, ഒരുപാട് കുടുംബങ്ങളില്‍ കണ്ണീര്‍ വീഴാതിരിക്കാന്‍. ഓര്‍ക്കുക, നിങ്ങളുടെ ജീവന്‍ നിങ്ങള്‍ക്ക് മാത്രമല്ല, നിങ്ങളെ കാത്ത് വീട്ടിലിരിക്കുന്ന ആ വലിയ സ്‌നേഹലോകത്തിന് കൂടിയുള്ളതാണ്... അവര്‍ക്കായി സുരക്ഷിതമായി തിരിച്ചെത്തുക
WHAT TO READ NEXT

സംസ്ഥാനം ചുട്ടുപൊള്ളുന്നു; രണ്ടുദിവസം കനത്ത ചൂട്; ജാഗ്രത
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
MVD warns against driving under the influence of alcohol
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




