
മന്ത്രിയുടെ ഇടപെടല്‍; ദേശീയ സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പ്രത്യേക യാത്രാസൗകര്യം
ദേശീയ സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഒഫീഷ്യല്‍സിനും പ്രത്യേക ബോഗികള്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തെഴുതിയിരുന്നു

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് 66-ാ മത് ദേശീയ സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഒഫീഷ്യല്‍സിനും റെയില്‍വേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു. ജൂണ്‍ 6മുതല്‍ 12വരെ ഡല്‍ഹി, ഭോപ്പാല്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളില്‍ വച്ച് നടത്തുന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഒഫീഷ്യല്‍സിനും പ്രത്യേക ബോഗികള്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തെഴുതിയിരുന്നു. തുടര്‍ന്ന് പ്രത്യേക ബോഗികള്‍ അനുവദിക്കാന്‍ റെയില്‍വേ തീരുമാനിക്കുകയായിരുന്നു.
മെയ് 31ന് ഉച്ചയ്ക്ക് കേരള എക്സ്പ്രസില്‍ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആദ്യ സംഘം പുറപ്പെടും. 71 വിദ്യാര്‍ഥികള്‍ അടക്കം 84 പേരാണ് ആദ്യ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജൂണ്‍ 1നും 2നും കേരള എക്സ്പ്രസ്സില്‍ 80 അംഗ സംഘങ്ങള്‍ യാത്ര തിരിക്കും. ജൂണ്‍ രണ്ടിന് വൈകിട്ട് കൊച്ചിയില്‍ നിന്ന് ഹിമസാഗര്‍ എക്സ്പ്രസില്‍ 190 പേരും പുറപ്പെടും.
അത്ലറ്റിക്സ്, സ്വിമ്മിംഗ് ഉള്‍പ്പെടെ 21 ഇനങ്ങളില്‍ സീനിയര്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. ദേശീയ സ്കൂള്‍ ഗെയിംസ് 2022- 23 അക്കാദമിക് വര്‍ഷത്തെ മത്സരമാണ് ഇപ്പോള്‍ നടത്തുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ സ്കൂള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.
66-ാമത് സ്കൂള്‍ ഗെയിംസില്‍ 21 ഇനങ്ങളിലായി കേരളത്തെ പ്രതിനിധീകരിച്ച് 255 ആണ്‍കുട്ടികളും 244 പെണ്‍കുട്ടികളും അടക്കം 499 മത്സരാര്‍ത്ഥികളും 88 ഒഫീഷ്യല്‍സും ഉള്‍പ്പടെ 587 പേര് പങ്കെടുക്കുന്നുണ്ട്. സ്വിമ്മിംഗ് ഉള്‍പ്പടെ 13 ഗെയിമുകള്‍ ഡല്‍ഹിയിലും അത്ലറ്റിക്സ് അടക്കം 6 മത്സരങ്ങള്‍ ഭോപ്പാലിലും ഷട്ടില്‍ ബാഡ്മിന്റണ്‍, ഹോക്കി എന്നീ മത്സരങ്ങള്‍ ഗ്വാളിയോറിലുമാണ് നടക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ഔദ്യോഗിക വാഹനം സ്വാകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; പഞ്ചായത്ത് സെക്രട്ടറിക്ക് 13,288 രൂപ പിഴ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

Related News


വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്
