
'ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും' ; ശാന്തിഗിരിയില്‍ ദേശീയ സെമിനാറിന് നാളെ തുടക്കം
യുഎഇയിലെ ബിസിനസുകാരനും സാമൂഹിക പ്രവര്‍ത്തകനും മനുഷ്യസ്നേഹിയുമായിട്ടുള്ള ഡോ. ബു അബ്ദുള്ള വിശിഷ്ടാതിഥിയാകും

തിരുവനന്തപുരം: ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് 'ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും' എന്ന വിഷയത്തില്‍ ദേശീയ സെമിനാറിന് നാളെ തുടക്കമാകും. ഓഗസ്റ്റ് 28,29 തീയതികളിലായി നടക്കുന്ന ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിക്കും. യുഎഇയിലെ ബിസിനസുകാരനും സാമൂഹിക പ്രവര്‍ത്തകനും മനുഷ്യസ്നേഹിയുമായിട്ടുള്ള ഡോ. ബു അബ്ദുള്ള വിശിഷ്ടാതിഥിയാകും.
ഇന്ത്യന്‍ ഫിലോസഫി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ. എസ് പന്നീര്‍ശെല്‍വം അധ്യക്ഷനാകുന്ന ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, തിരുവണ്ണാമല സത്യചേതന ആശ്രമം മഠാധിപതി സ്വാമി ശ്രീ ആത്മാനന്ദ, കോഴിക്കോട് രാമകൃഷ്ണ മിഷന് സേവാശ്രമം സെക്രട്ടറി സ്വാമി നരസിംഹാനന്ദ എന്നിവര്‍ പങ്കെടുക്കും. ജെഎന്‍യു സ്കൂള്‍ ഓഫ് സാന്‍സ്ക്രിറ്റ് ആന്‍ഡ് ഇന്‍ഡിക് സ്റ്റഡി പ്രൊഫസര്‍ രാം നാഥ് ഝാ മുഖ്യപ്രഭാഷണം നടത്തും.
കേരള ഗാന്ധി സ്മാരക നിധി ചെയര്മാന് ഡോ.എന്‍.രാധാകൃഷ്ണന്, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ അക്രഡിറ്റേഷന് അതോറിട്ടി സീനിയര്‍ ക്വാളിറ്റി അഷ്വറന്‍സ് എക്സ്പേര്‍ട്ട് ഡോ. ജി. ആര്. കിരണ്‍, ഡോ. സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി, പി.സുധീപ്, പ്രൊഫ.കെ.ഗോപിനാഥന് പിളള , പ്രൊഫ. ലക്ഷ്മികാന്ത പതി, ഡോ. അരുണ ഗുപ്ത, ഡോ. രാജേഷ് കുമാര്‍ , കേന്ദ്ര സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ വര്‍ഖേഡി, ശ്രീ അരബിന്ദോ സൊസൈറ്റി മെമ്പര്‍ സെക്രട്ടറി ഡോ. കിഷോര്‍ കുമാര്‍ ത്രിപാഠി, സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി, പ്രൊഫ. ശ്രീകല എം നായര്‍, പ്രൊഫ. കെ ശ്രീലത, പ്രൊഫ. എന്‍. ഗോപകുമാരന്‍ നായര്‍, ഡോ. ജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി, ജനനി വന്ദിത ജ്ഞാന തപസ്വിനി, സഞ്ജയ് ജെയിന്, ഡോ. റ്റി എസ്. സോമനാഥന്, ഡോ. കെആര്‍എസ്. നായര്‍ ഡോ. എസ് കിരണ്‍, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
News Now
'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

Summary
Navajyothisree Karunakara Guru Santhigiri Ashram national seminar.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


