എറണാകുളം റൂറല്‍ എസ് പി എ വി ജോര്‍ജ്ജിനെ സ്ഥലംമാറ്റി

തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയത്. രാഹുല്‍ ആര്‍ നായര്‍ക്കാണ് പകരം ചുമതല നല്‍കിട്ടുള്ളത്

Last Updated :20 January 2024, 12:12 am IST

തിരുവനന്തപുരം : എറണാകുളം റൂറല്‍ എസ് പി എവി ജോര്‍ജ്ജിനെ സ്ഥലംമാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയത്. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവിറക്കി. വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് നടപടി. രാഹുല്‍ ആര്‍ നായര്‍ക്കാണ് പകരം ചുമതല നല്‍കിട്ടുള്ളത്. 


ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് എവി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ആയിരുന്നു. കേസുമായി ബന്ധപ്പെട്ട് എസ്പി ആര്‍ടിഎഫിനെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജ്ജിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ജോര്‍ജ്ജിനെതിരെ നടപടി എടുക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

എറണാകുളം റൂറല്‍ എസ് പി എ വി ജോര്‍ജ്ജിനെ സ്ഥലംമാറ്റി