മുഖംമൂടി ധരിച്ചത്തെയ ബെസ്റ്റിന്‍ മാല പൊട്ടിക്കുകയായിരുന്നു

അറസ്റ്റിലായ ബെസ്റ്റിന്‍
Last Updated :20 January 2024, 9:05 am IST

News Now

തൃശൂര്‍: ചാലക്കുടി വെട്ടുകടവില്‍ 73കാരിയുടെ മാല പൊട്ടിച്ച ചെറുമകന്‍ അറസ്റ്റില്‍. അന്നനാട് സ്വദേശി ബെസ്റ്റിന്‍ ആണ് അറസ്റ്റിലായത്. കാമുകിയെ വിവാഹം ചെയ്യാന്‍ വേണ്ട ചെലവിന് പണം കണ്ടെത്താന്‍ വേണ്ടിയായിരുന്നു മാലപൊട്ടിക്കല്‍ എന്ന് ബെസ്റ്റിന്‍ പൊലീസിനോട് പറഞ്ഞു. മൂന്നു പവന്റെ മാലയാണ് ബെസ്റ്റിന്‍ മോഷ്ടിച്ചത്. 

കഴിഞ്ഞ 20നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വൃദ്ധ തനിച്ചായിരുന്നു വീട്ടില്‍ താമസം. മുഖംമൂടി ധരിച്ചത്തെയ ബെസ്റ്റിന്‍ മാല പൊട്ടിക്കുകയായിരുന്നു. അങ്കമാലിയിലെ ഒരു കടയില്‍ ബെസ്റ്റിന്‍ മാല വിറ്റു. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates