
'ഉപമുഖ്യമന്ത്രി മോഹമില്ല, പുതുതലമുറ ജാതിയും മതവും വർഗീയതയും ഏറ്റെടുക്കില്ല': പികെ കുഞ്ഞാലിക്കുട്ടി
'ജാതിയും മതവും വര്‍ഗീയതയും പറയുന്നത് പുതിയ തലമുറയില്‍ ഏശില്ല'
മലപ്പുറം: കേരളത്തിന്റെ ഉപമുഖ്യമന്ത്രി പദവിയിൽ തനിക്ക് മോഹമില്ലെന്ന് പി കെ കുഞ്ഞാലികുട്ടി. വകുപ്പുകളിൽ നേരെ ചൊവ്വേ കാര്യങ്ങൾ ചെയ്യുന്നതാണ് പ്രധാനം, അങ്ങനെയാണ് ഓർമ്മിക്കപ്പെടുന്നതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. പുതുതലമുറ ജാതിയും മതവും വർഗീയതയും പറയുന്ന കാര്യങ്ങൾ ഏറ്റെടുക്കില്ലെന്നും, ലീഗിന്റെ ലക്ഷ്യം പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തിന്റെ സംരക്ഷണമാണെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
ഇത്തവണ മത്സരിക്കുന്ന എല്ലാ സീറ്റുകളിലും ലീഗിന് വിജയമുണ്ടാകുമെന്നും ചേലക്കര, പേരാമ്പ്ര, കൂത്തുപറമ്പ് പോലുള്ള ഇടതുപക്ഷത്തിന് മേൽക്കയ്യുണ്ടെന്നു കരുതിയ സീറ്റുകളിൽ പോലും മികച്ച പ്രതികരണങ്ങളാണ് ലീഗിന് ലഭിക്കുന്നതെന്നും കുഞ്ഞാലികുട്ടി. യുഡിഎഫിന് 100 സീറ്റു കിട്ടുമെന്ന വിഡി സതീശന്റെ വാദം തന്നെയാണ് ലീഗിനുമുള്ളത്. അങ്ങോട്ടുമിങ്ങോട്ടും ആലോചിച്ചാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുണ്ടക്കൈ പുനരധിവാസ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം വിമർശനമുന്നയിച്ചു.
ജാതിയും മതവും വർഗീയതയും പറയുന്നത് പുതിയ തലമുറയിൽ ഏശില്ല. മുസ്ലിം ലീഗിന്റെ പേര് പരമ്പരാഗതമായി വന്നതാണ്, എന്നാൽ ആർക്കും പാർട്ടിയിൽ അംഗമാകാം. ജാതിയും മതവും അടിസ്ഥാനപ്പെടുത്തി മാത്രം പ്രവർത്തിക്കുന്ന സംഘടനയല്ല ലീഗെന്നും പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തിന്റെ സംരക്ഷണമാണ് ലക്ഷ്യമെന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേർത്തു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
The new generation will not accept caste, religion and communalism, says PK Kunhalikutty. The aim of IUML is to protect the backward minority groups.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




