
ടര്‍ബോ പെട്രോള്‍ എന്ജിന്; പുതുതലമുറ ഔഡി ക്യൂ3 ഒക്ടോബര്‍ 16ന് വിപണിയില്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ അടുത്ത തലമുറ ക്യൂ3 ഒക്ടോബര്‍ 16ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ അടുത്ത തലമുറ ക്യൂ3 ഒക്ടോബര്‍ 16ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഒരു ലക്ഷം രൂപ നല്കി ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
201 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് ശക്തിപകരുക. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്സ്മിഷന്, ഔഡിയുടെ ക്വാട്രോ ഓള് വീല്‍ ഡ്രൈവ് സിസ്റ്റവുമായി ബന്ധിപ്പിച്ച് കൊണ്ടാണ് എന്ജിന് വരുന്നത്. പുതിയതായി രൂപകല്‍പ്പന ചെയ്ത ആറു വശമുള്ള സിംഗിള്‍ ഫ്രെയിം ഫ്രണ്ട് ഗില്‍, പുതിയ ഡിജിറ്റല്‍ മാട്രിക്സ് എല്‍ഇഡി ഹെഡ്ലൈറ്റുകള്, ലൈറ്റ് ബാറിനാല്‍ ബന്ധിപ്പിച്ചിരിക്കുന്ന സ്പ്ലിറ്റ് ടെയില്‍ ലാമ്പുകള്‍, നടുവിലായി പ്രകാശിക്കുന്ന ഔഡി ലോഗോ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.
അകത്തളത്തില്‍ 12.8 ഇഞ്ച് ടച്ച്സ്ക്രീന്‍, 11.9 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ 4 സ്പോക്ക് സ്റ്റിയറിങ് വീല്‍ എന്നിവ നല്‍കിയിട്ടുണ്ട്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
New-gen Audi Q3 to be launched on October 16
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




