
ജവാന് 630, ഹണിബീക്ക് 850; പുതിയ മദ്യ വില ഇങ്ങനെ
500 രൂപ മുതൽ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിർമിത മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കേരള ബജറ്റിൽ നിരക്ക് വർധിപ്പിച്ചത്
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മദ്യ വില കൂട്ടിയതോടെ ജനപ്രിയ ബ്രാൻഡുകളുടെ നിരക്ക് ഉയരും. മാസങ്ങൾക്ക് മുൻപ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിനു പിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചത്.
500 രൂപ മുതൽ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിർമിത മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കേരള ബജറ്റിൽ നിരക്ക് വർധിപ്പിച്ചത്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപയും. ഇതുവഴി 400 കോടി സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. ഏപ്രിൽ മുതൽ വില വർധന പ്രാബല്യത്തിൽ വരും.
ബെവ്കോയുടെ ചില ബ്രാൻഡുകളിൽ വരുന്ന വില വ്യത്യാസം. ബ്രാൻഡ്, പുതുക്കിയ വില, പഴയ വില ബ്രാക്കറ്റിൽ
ഡാഡിവിൽസൺ–750 എംഎൽ: 700 (680), ഓൾഡ് മങ്ക്– 1000 (980), ഹെർക്കുലീസ്– 820 (800), ജവാൻ –1000 എംഎൽ: 630 (610), ജോളി റോജർ- 1010 (990), ഒസിആർ– 690 (670), ഓഫിസേഴ്സ് ചോയ്സ്– 800 (780), നെപ്പോളിയൻ– 770 (750), മാൻഷൻ ഹൗസ്– 1010 (990), ഡിഎസ്പി ബ്ലാക്ക്- 950 (930), ഹണിബീ– 850 (830), എംജിഎം– 690 (670), റെമനോവ്– 920 (900).
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു



